മകളെ കോടിപതിയാക്കി ബൈജു എഴുപുന്ന! നവദമ്പതികളെ ആശീര്‍വദിക്കാൻ സുരേഷ് ഗോപി എത്തിയത് മകൻ മാധവിനോടൊപ്പം

വില്ലന്‍ വേഷങ്ങളിലൂടേയും സ്വഭാവ നടനായും മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ബൈജു എഴുപുന്ന. സംവിധായകന്‍ കൂടിയായ ബൈജുവിന്റെ മകള്‍ അനീറ്റയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സ്റ്റെഫാന്‍ ആണ് വരന്‍. അര്‍ത്തുങ്കല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടനും എംപിയും അടുത്ത സുഹൃത്തുമായ സുരേഷ് ഗോപി മകന്‍ മാധവിനൊപ്പമാണ് വിവാഹത്തിനെത്തിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ മകള്‍ക്കും മരുമകനും ആഡംബര കാര്‍ ബൈജു സമ്മാനമായി നല്‍കിയിരുന്നു. ഈ കാറിന്റെ താക്കോല്‍ കൈമാറുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ അനീറ്റയുടേയും സ്റ്റെഫാന്റേയും വിവാഹ നിശ്ചയ ചടങ്ങില്‍ സര്‍പ്രൈസായി മമ്മൂട്ടി എത്തിയിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പം എത്തിയ മമ്മൂട്ടി വധൂവരന്‍മാരെ ആശീര്‍വദിച്ച ശേഷമാണ് മടങ്ങിയത്.

Merlin Antony :