സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം “കുമ്മാട്ടിക്കളി” യുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് സുരേഷ് ഗോപിയും ചിത്രത്തിൻ്റെ നിർമാതാവ് ആർ ബി ചൗധരിയും ചേർന്ന് നിർവഹിച്ചു. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമിച്ചു. ആർ കെ വിൻസെൻ്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്മാട്ടിക്കളി’. ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ വെച്ചു നടന്ന ചടങ്ങിൽ ചിത്രത്തിന്‍റെ സംവിധായകൻ ആർ കെ വിൻസെന്‍റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായ സജിത് കൃഷ്ണ, അമൃത അശോക്, ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മൽ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. യുവൻ ശങ്കർ രാജ ആദ്യമായി പാടുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കുമ്മാട്ടിക്കളിക്കുണ്ട്. മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി ,അസീസ് നെടുമങ്ങാട്, ലെന എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
Merlin Antony
in Uncategorized
മകന്റെ ആദ്യ ചിത്രം! ഓഡിയോ ലോഞ്ച് നിർവഹിച്ച് സുരേഷ് ഗോപി
-
Related Post