ഭർത്താവിന് പിന്നാലെ അമ്മ പോയി!! ശബ്ദം നഷ്ടമായതിന് പിന്നാലെ സംഭവിച്ചത്! നടി താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ ആരാധകർ

നടി താര കല്യാണിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയാണു നടി താര കല്യാൺ. താരയുടെ ശബ്ദം നിലച്ചതു മകൾ സൗഭാഗ്യയുടെ ശബ്ദത്തിലൂടെയാണു ലോകം അറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന താരയെ സാക്ഷിയാക്കിയാണു രോഗത്തിന്റെ തുടക്കം മുതൽ ഇവിടം വരെയുള്ള കാര്യങ്ങൾ സൗഭാഗ്യ വിശദീകരിച്ചത്. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദദോഷങ്ങൾ നേരത്തേ തന്നെ താര നേരിട്ടിരുന്നു. ചെറുപ്പം മുതൽ പാടുന്നതിന്റെയോ ഗോയിറ്ററിന്റെ പ്രശ്നമോ ആയിരിക്കാമെന്നാണു കരുതിയത്.

മാനസിക സമ്മർദം ഉണ്ടാകുമ്പോഴും ഉറക്കെ ശബ്ദിക്കുമ്പോഴുമൊക്കെ ശബ്ദം പൂർണമായും അടയും. കഴിഞ്ഞ വർഷം താരയ്ക്കു തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തി. എന്നിട്ടും ശബ്ദത്തിനു മാറ്റമുണ്ടായില്ല. തുടർന്നു നടത്തിയ പരിശോധനയിലാണു സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗം സ്ഥിരീകരിച്ചത്. തലച്ചോറിൽ നിന്നു ശബ്ദപേടകത്തിലേക്കു നൽകുന്ന നിർദേശങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണിത്. ഇതിനു 3 അവസ്ഥകളുണ്ട്. അഡക്ടർ ആണു താരയെ ബാധിച്ചത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നതു പോലെ അനുഭവപ്പെടും. ശബ്ദിക്കാൻ ബദ്ധപ്പെടുന്തോറും അതു കൂടി വരും. ഡോക്ടറുടെ നിർദേശപ്രകാരം നാലു ദിവസം മുൻപ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി. മൂന്നാഴ്ച കഴിഞ്ഞാൽ താരയ്ക്കു ശബ്ദം തിരിച്ചു കിട്ടുമെന്നാണു പ്രതീക്ഷ എന്നും സൗഭാഗ്യ പറഞ്ഞു.

സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്ട്രെയിന്‍ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്ന് ബോട്ടോക്സ് ആയിരുന്നു. അതാണ് ആദ്യം ചെയ്തത്. പക്ഷെ ആ സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ അതിന് സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ആ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. പിന്നീടുള്ള ട്രീറ്റ്മെന്റ് സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണ്. ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പാട്ടുകാര്‍ക്കാണ് ഈ അവസ്ഥ വരുന്നത് എങ്കില്‍ ട്രീറ്റ്മെന്റ് വേറെ തരത്തിലാണ്. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരുമുണ്ട്. വക്കീലന്മാരും ടീച്ചേഴ്സും അടക്കം പലരും അതിലുണ്ട്. ഇതുകൊണ്ട് പേടിക്കാനൊന്നുമില്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്നം ഉണ്ടാവുമെന്നും സൗഭാഗ്യ പറയുന്നു.

Merlin Antony :