ഭർത്താവിന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ കുടുംബ ജീവിതം ആകെ താറുമാറാക്കി! വിവാഹജീവിതത്തിൽ സംഭവിച്ചത്.. ആരുമറിയാതെ പോയ ആ ജീവിതം

മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ നേരുകയാണ് സിനിമ-സീരിയൽ ലോകം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു നടിയുടെ അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുബ്ബലക്ഷ്മി. നടി എന്നതിലുപരി സംഗീതജ്ഞ, നര്‍ത്തകി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും സുബ്ബലക്ഷ്മി തിളങ്ങിയിട്ടുണ്ട്. വളരെ വൈകി അഭിനയലോകത്തേയ്ക്ക് ചുവടുവെച്ച ആളാണ് സുബ്ബലക്ഷ്മി. അതിനാൽ തന്നെ മുത്തശ്ശി വേഷങ്ങളിലൂടെ ആയിരുന്നു തുടക്കം. നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് മലയാള സിനിമയുടെ സ്ഥിരം മുത്തശ്ശിയായി മാറുകയായിരുന്നു. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട എന്നിങ്ങനെ നിരവധി സിനിമകളിലാണ് മുത്തശ്ശി വേഷങ്ങളിൽ നടി എത്തിയത്. വിജയ് ചിത്രം ബീസ്റ്റിലാണ് അവസാനമായി അഭിനയിച്ചത്. ഹിന്ദി, തമിഴ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായിരുന്നു. നടിയും നർത്തകിയുമായ താര കല്യാൺ ഉൾപ്പെടെ മൂന്ന് മക്കളാണ് സുബ്ബലക്ഷ്മിക്ക്. സൗഭാഗ്യ വെങ്കിടേഷ് ചെറുമകളാണ്. ഇവരുടെ യൂട്യൂബ് വീഡിയോകളിലൂടെയും മറ്റും സുബ്ബലക്ഷ്മി പലപ്പോഴും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മുമ്പൊരിക്കൽ തന്റെ ജീവിതത്തെക്കുറിച്ച് സുബ്ബലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണകൃഷ്ണൻ എന്നാണ് സുബ്ബലക്ഷ്മിയുടെ ഭർത്താവിന്റെ പേര്. വിവാഹം ജീവിതം സന്തോഷകരമല്ലായിരുന്നെന്ന് ഒരിക്കൽ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം ഭർത്താവ് എല്ലാ സിനിമയ്ക്കും കൊണ്ടുപോകും. പുള്ളിക്ക് ഇം​ഗ്ലീഷ് സിനിമകൾ വളരെ ഇഷ്ടമാണ്. സിനിമ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പെണ്ണുങ്ങളൊക്കെ ഒരുങ്ങി നിൽക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. എത്ര നന്നായി കണ്ണെഴുതിയിരിക്കുന്നു എന്നൊക്കെ തോന്നും. കൊച്ചുകുട്ടിയല്ലേ. പിന്നെ അതൊന്നും വലിയ കാര്യമായി വിചാരിച്ചില്ല.

കാരണം കുടുംബവും കുട്ടികളുമായി. കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റാൽ ഭർത്താവിന് ഓഫീസിൽ പോകാനെല്ലാം ഉണ്ടാക്കണം, കുട്ടിയെ നോക്കണം, വീട്ടുകാര്യം നോക്കണം. പിന്നെ കുട്ടികളൊക്കെ വലുതായി. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളായിരുന്നു. 53 ൽ കല്യാണം കഴിഞ്ഞു. 57 ൽ ആദ്യത്തെ കുട്ടിയും. പിന്നെ അങ്ങോ‌ട്ട് ജീവിതം തന്നെ ഒരുമാതിരിയായിപ്പോയി. പല പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളുമെല്ലാം.

ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. കാരണം എന്ത് ചെയ്താലും പരാജയമാകും. എന്ത് ചെയ്താലും നമുക്ക് തടസമാണ്. അങ്ങനെ ആരായാലും മനസ് മുരടിക്കും. അദ്ദേഹത്തിന് കുട്ടികളും ഭാര്യയുമെന്ന യാതൊരു ചിന്തയും ഇല്ലാതായിപ്പോയി. ജീവിക്കണമെന്നോ ആ​ഹാരം കഴിക്കണമെന്നോ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നോ ഇല്ലാതായി. അങ്ങനെ ഡിറ്റാച്ച് ആയപ്പോൾ എനിക്കൊരു വഴിയുമില്ലാതായി. മൂന്ന് കുട്ടികളെയും വളർത്തേണ്ടേ. ഈ രീതിയെ ഞാൻ എതിർക്കുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്തില്ല. പറഞ്ഞാൽ എല്ലാം കളഞ്ഞ് വീട്ടിൽ വരാൻ പറയും. അതൊന്നും ശരിയല്ല എന്നെനിക്ക് തോന്നി. അമ്മയില്ലാതെ അവി‌ടെ വളർന്ന താൻ കുട്ടികളെയും തിരിച്ച് അവിടേക്ക് പോയാൽ എന്താകുമെന്ന് ചിന്തിച്ചു. എന്നും ആശ്രയിക്കേണ്ടി വരും. കൊച്ച് നാൾ മുതൽ ദൈവങ്ങളെ മാത്രമേ ഞാൻ മുറുകെ പിടിച്ചിട്ടുള്ളൂയെന്നും സുബ്ബലക്ഷ്മി അന്ന് തുറന്ന് പറഞ്ഞിരുന്നു.

സം​ഗീതജ്ഞയായിട്ടാണ് ആർ സുബ്ബലക്ഷ്മി കരിയർ തുടങ്ങിയത്. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചു. നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. വേശാമണി അമ്മാൾ എന്ന മുത്തശ്ശിയായാണ് നന്ദനത്തിൽ സുബ്ബലക്ഷ്മി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. കല്യാണരാമൻ എന്ന ചിത്രത്തിൽ ചെയ്ത മുത്തശ്ശി വേഷം വൻ ജനപ്രീതി നേടി. വിജയ് നായകനായെത്തിയ ബീസ്റ്റ് ആണ് സുബ്ബലക്ഷ്മി അഭിനയിച്ച അവസാനത്തെ സിനിമ. മലയാളത്തിനും തമിഴിനും പുറമെ മറ്റ് ഭാഷകളിലും സുബ്ബലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Merlin Antony :