ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയണിഞ്ഞ് പൃഥ്വി! സാരിയിൽ തിളങ്ങി സുപ്രിയ.. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രം വൈറൽ..

കഴിഞ്ഞ ദിവസം രാവിലെ പൂജയോടെയാണ് ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂർത്തം. ഇപ്പോഴിതാ മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. എന്തായാലും വീഡിയോ വൈറലായി മാറുകയാണ്.

Merlin Antony :