ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയാൽ ജാസ്മിന് നല്ല കാലം! സ്വയം പ്രഖ്യാപിത ബുദ്ധിമാൻ ചെയ്തത് കണ്ടോ?

ബിഗ് ബോസ് മലയാളം സീസൺ 6ൽ സോഷ്യൽമീഡിയയിൽ ജാസ്മിനെ ഇനി ഫോളോ ചെയ്യരുതെന്ന ആഹ്വാനവും ചിലർ നടത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം ആഹ്വാനങ്ങൾ കൊണ്ട് ഗുണമുണ്ടാക്കിയത് ജാസ്മിൻ തന്നെയാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.ബിഗ് ബോസിൽ വരുന്ന സമയത്ത് 1.13 ആയിരുന്നു, പിന്നീട് കുറെ നെഗറ്റിവിറ്റി സ്പ്രെഡ് ആയി, വീഡിയോയിൽ കമന്റ് ബോക്സ് നോക്കുമ്പോൾ ആദ്യം കാണുന്നത് കമന്റ് ഇങ്ങനെ ആയിരിക്കും. ” ബിഗ് ബോസിന് ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ ” അതിൽ ഒരു മരമണ്ടന്റെ കമന്റ്… ഞാൻ അൺബ്സ്ക്രൈബ് ചെയ്തു… നമ്മൾ എല്ലാവരും കൂടി അൺബ്സ്ക്രൈബ് ചെയ്താൽ ഇവളുടെ ഫോളോവേഴ്സ് കുറയും അതോടെ ഇവളുടെ അഹങ്കാരം അങ്ങ് തീർന്നു കിട്ടും. അതിന് റിപ്ലൈ ആയി ഒരു 300 കമന്റ് എന്തോ ഉണ്ട് ഞാനും സബ്സ്ക്രൈബ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഓരോ വ്യക്തികൾ ഇടുന്ന കമന്റ് ആണ്.

ഈ സ്വയം പ്രഖ്യാപിത ബുദ്ധിമാൻ ആണെങ്കിൽ അവന്റെ ഓരോ സുഹൃത്തുക്കൾക്കും ജാസ്മിന്റെ യൂട്യൂബ് ഐഡി ലിങ്ക് അയച്ചു കൊടുത്തു സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നു. ഓരോ ആഴ്ച കഴിഞ്ഞ് ഇവൻ വന്നു നോക്കുമ്പോഴും സബ്സ്ക്രൈബ് ബസ്സിന്റെ എണ്ണം കൂടുന്നു. ഇത് എങ്ങനെ എന്ന് ഓർത്ത് കിളി പോയിരിക്കുകയാണ് ഈ അൽബുദ്ധിമാൻ. അവൻ അയച്ചുകൊടുക്കുന്ന ലിങ്കിൽ കൂടി കയറി ഇഷ്ടം പോലെ ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട് എന്ന് ഈ പൊട്ടൻ മനസ്സിലാകുന്നില്ല. ഏറ്റവും ഒടുവിൽ അവൻ നിർത്തി പോയി. 1.13 ആയിയുന്നത് ഇപ്പോ ഇതാ 1.26million.

ഞാൻ ആലോചിച്ചു പോവുകയാണ്…. വെറുതെ ആണോ പ്രബുദ്ധ കേരളം എന്ന് പേര് വീണത് .
ചിരിക്കാനും വയ്യ കരയാനും മേലാ. നിങ്ങൾ ഒരാൾക്ക് നെഗറ്റിവിറ്റി സ്പ്രെഡ് ആക്കുകയാണെങ്കിൽ അവർക്ക് ഫോളോവേഴ്സ് റീച്ച് കൂടുകയേ ഉള്ളൂ എന്ന് ഇവനെ ഒക്കെ ആരെങ്കിലും സ്കൂളിൽ പോയി പഠിപ്പിക്കണോ. എന്റെ ദൈവമേ അതിപ്പോ ഗബ്രിക് ആയാലും അങ്ങനെ തന്നെ. എവിക്ട് ആവുന്നത് വരെ മൂപ്പർക്ക് 25K ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് മാത്രമായിരുന്നു ഇപ്പോൾ 60K അടുക്കാറായി. കാരണം ഈ ബിഗ് ബോസ് സീസൺ സിക്സിൽ നിന്ന് അല്പം എങ്കിലും പോപ്പുലർ ആയത് ഗബ്രി ജാസ്മിൻ ജിന്റോ സിബിൻ ഒക്കെ ഉള്ളൂ. സിബിൻ നിർത്തി പോയതുകൊണ്ട് കുറച്ചു നാളത്തേക്ക് ഉള്ള ഓളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിഗ് ബോസ് കഴിയുന്നതോടെ ഇവരെപ്പറ്റിയുള്ള ചർച്ചകൾ ഒക്കെ നിർത്തും. അടുത്ത സീസൺ 7പറ്റി ഉള്ള ചർച്ചകൾ ആകും. അപ്പോഴേക്കും ഇവരുടെ ഫോളോവേഴ്സ് ഇതുപോലെ തന്നെ ഉണ്ടാകും. പിന്നീട് ഇവർ ഇടുന്ന കണ്ടന്റ് നല്ലത് ആണെങ്കിൽ ഇപ്പോൾ നെഗറ്റീവ് പറയുന്ന ആളുകൾ തന്നെ അവരെ സപ്പോർട്ട് ചെയ്യും അതാണല്ലോ പതിവ്.

എന്തായാലും മലയാളികളുടെ ബുദ്ധി അപാരം ഈ തല പുറത്തു കാണിക്കണ്ട.
ബംഗാളികൾ ഇവിടെ വന്ന് ജോലി ചെയ്യുന്നു അവരെ കുറ്റം പറഞ്ഞിട്ട് നമ്മൾ യുക,കാനഡ പൊയി ജോലി ചെയ്യുന്നു. അതിനേക്കാളും വലിയ കോമഡി ആണ് ഇതെന്നു തോന്നുന്നു.
ആ എന്താ പറയാനാ. നടക്കട്ടെ നടക്കട്ടെ.. ഇനി എന്തൊക്കെ കോമഡി കാണാൻ കിടക്കുന്നു’. എന്ന്പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്,

Merlin Antony :