ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക് അതില്‍ തന്നെ ഇല്ലേ?പൊട്ടിത്തെറിച്ച് അമൃത

ബാലയുടെയും അമൃതയുടെയും മകൾ അവന്തിക കഴിഞ്ഞ ദിവസമാണ് ബാലയെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പിന്നാലെ അമൃതയും രംഗത്തെത്തി. ബാല മുന്‍ ഭാര്യ അമൃതയെ തല്ലുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും തന്നേയും തല്ലിയിട്ടുണ്ടെന്നുമായിരുന്നു മുന്‍ ഡ്രൈവറായ ഇര്‍ഷാദ് വെളിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു ഇര്‍ഷാദിന്റെ വെളിപ്പെടുത്തല്‍.ഇര്‍ഷാദിന്റെ വീഡിയോ അമൃതയും പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ നിശബ്ദത അവസാനിച്ചതിന് നന്ദി പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചത്. അമൃതയുടേയും മകളുടേയും തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെ മുന്‍ ഡ്രൈവറും ബാലയ്‌ക്കെതിരെ രംഗത്ത് എത്തിയതോടെ വലിയ വിവാദമായി മാറിയിരിക്കുകയാണ് സംഭവം. അമൃതയ്ക്കും കുടുംബത്തിനും പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്. എന്നാല്‍ ഇതിനിടയിലും ചിലര്‍ ഇപ്പോഴും അമൃതയേയും കുടുംബത്തേയും കടന്നാക്രമിക്കുന്നുണ്ട്.

അത്തരത്തിലൊരു കമന്റിന് അമൃതയും അഭിരാമിയും നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. നീയൊക്കെ കൂടി ആണോ കുടുംബം തകര്‍ത്തത്. അമൃതയെക്കാള്‍ ഒരുപാട് ഉയരത്തില്‍ ഉള്ള പെണ്ണിനെ കിട്ടുമാായിരുന്നു ബാലക്ക്. വെറുതെ എടുത്തിട്ട് തല്ലാനുള്ള കാരണം എന്ത്? ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക് അതില്‍ തന്നെ ഇല്ലേ?’ എന്നാണ് ഒരു യുവതി കമന്റ് ഇട്ടത്. പിന്നാലെ അമൃതയും അഭേിരാമിയും മറുപടിയുമായി രംഗത്ത് വരികയായിരുന്നു. നിങ്ങള്‍ ഒക്കെ ഒരു സ്ത്രീ ആണോ സഹോദരീ. ഞങ്ങള്‍ അനുഭവിച്ച കാര്യം പറയുമ്പോള്‍ അതിനെ സ്‌പെല്ലെങ് മിസ്റ്റേക്ക് ആക്കി സ്വയം എങ്ങനെ ചെറുതാകാന്‍ സാധിക്കുന്നു. ഈ പാവം ഒരു സഹോദര സ്ഥാനത്ത് ഉള്ള ആളാണ്. നിങ്ങളും ഒരു പെണ്ണല്ലേ എനിക്ക് പുച്ഛം തോന്നുന്നു’ എന്നായിരുന്നു അമൃതയുടെ മറുപടി.

സഹോദരി അഭിരാമിയും പ്രതികരിക്കുന്നുണ്ട്. ‘ആ ഉയരത്തിലുള്ള പെണ്ണിനെ കെട്ടിയാല്‍ മതിയായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിക്കണ്ടായിരുന്നു. ചേച്ചീ നിങ്ങള്‍ സ്ത്രീ അല്ലെ. ഞങ്ങളെ ഉപദ്രവിച്ച കഥ പറയുമ്പോള്‍ കുറച്ചു മനസാക്ഷിയോടെ ചിന്തിച്ചുകൂടെ’ എന്നാണ് അഭിരാമി നല്‍കിയ മറുപടി. അപ്പോള്‍ നേരത്തെ മുതല്‍ നിങ്ങള്‍ അമൃതയുടെ ആളായിരുന്നു അല്ലേ. അപ്പോള്‍ നിങ്ങള്‍ ഇങ്ങനെയേ പറയൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പിന്നാലെ അഭിരാമി മറുപടി നല്‍കുന്നുണ്ട്. അല്ല, ബാലയുടെ ഡ്രൈവര്‍ ആയിരുന്നു. ഇടിയും തൊഴിയും കിട്ടി അവരുടെ കുടുംബം നമ്മളുടെ കൂടെ വിട്ടതാണ്. അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും. ആ സമയത്ത് അദ്ദേഹത്തിന് 18 വയസായിരുന്നു എന്നാണ് അഭിരാമി നല്‍കിയത്.

Merlin Antony :