ഫ്രഞ്ച് ടോസ്റ്റ് ഉഗ്രനാണ്, ഒപ്പം കോഫിയും! മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, നല്ല ആളുകൾ- കൊച്ചിയിൽ രശ്‌മികയുടെ ഇഷ്ട സ്ഥലം ഇതാണ്…

നടി രശ്‌മിക മന്ദാന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്തിടെ രശ്‌മിക കുറച്ച് ദിവസം കൊച്ചിയിൽ താമസിച്ചിരുന്നു. അന്ന് കഴി‌ച്ച ഭക്ഷണത്തിന്റെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലായിരുന്നു. അപ്പോഴാണ് ഞാൻ frenchtoastindia എന്ന ഈ സ്ഥലത്തേക്ക് പോയത്. അവിടുത്തെ ഫ്രഞ്ച് ടോസ്റ്റ് ഉഗ്രനാണ്, ഒപ്പം കോഫിയും. കോഫി വളരെ സ്‌ട്രോംഗായിരുന്നു. എന്നെപ്പോലെ സ്‌ട്രോംഗ് കോഫി ഇഷ്‌ടമല്ലെങ്കിൽ നിങ്ങൾ 20 മില്ലി എസ്‌പ്രസോ കാപ്പിച്ചീനോ ഓർഡർ ചെയ്‌താൽ മതി. മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, നല്ല ആളുകൾ. എന്റെ യാത്രകളിൽ കാണുന്നതും ഇഷ്‌ടപ്പെടുന്നതുമായ ഭക്ഷണത്തെ കുറിച്ചാണ് പോസ്റ്റ് ചെയ്യുന്നത്. ഈ നഗരത്തിൽ താമസിക്കുന്നവരാണെങ്കിൽ നിങ്ങൾക്കും ഈ രുചി പരീക്ഷിക്കാവുന്നതാണ് എന്നായിരുന്നു രശ്‌മിക കുറിച്ചത്. .

Merlin Antony :