ഫോൺ കൈയ്യിൽ കിട്ടിയപ്പോൾ അതെങ്ങനെ ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.. എല്ലാ കള്ളവും പൊളിച്ച് ഗബ്രി..

ബിഗ് ബോസിൽ നിന്നും 55ാം ദിവസമായിരുന്നു ഗബ്രി ഹൗസിൽ നിന്നും പുറത്താകുന്നത്. ജാസ്മിനുമായി ചേർന്ന് ഗെയിം കളിച്ചതാണ് താരത്തിന്റെ പെട്ടെന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. തനിച്ച് കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഫൈനൽ 5 വരെ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു ഗബ്രി എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിൽ ഇപ്പോഴിതാ പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ നിന്ന് പുറത്തിറങ്ങിയപാടെ മനസിലായിരുന്നില്ലെന്നും ഗബ്രി പറയുന്നു. എയർപോർട്ടിൽ വന്ന് ഇറങ്ങിയ സമയത്ത് എപ്പിസോഡൊന്നും കണ്ടിട്ടില്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ അത് സത്യമല്ല. ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ രാത്രി 10.30 ന് എനിക്ക് ഫോൺകിട്ടി. അതിന് ശേഷം ഒരു സെക്കന്റ് ഞാൻ ഉറങ്ങിയിട്ടില്ല. എയർ‍പോർട്ടിലേക്ക് പോകുന്നത് രാവിലെ ഏഴരയ്ക്കാണ്. അതായത് 9 മണിക്കൂറോളം ഞാൻ ഫോണിൽ തന്നെയായിരുന്നു. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വന്ന വീഡിയോസും റീൽസും വാർത്തകളും എല്ലാം കണ്ടു. റിസർച്ചിംഗ് ഇഷ്ടമായത് കൊണ്ട് ഞാൻ വാർത്തകളെല്ലാം വായിച്ചു. എപ്പിസോഡ് കാണാതെ തന്നെ എനിക്കൊരു ധാരണ കിട്ടി.

എയർപോർട്ടിൽ പക്ഷേ ഞാനത്രയും ആളെ പ്രതീക്ഷിച്ചില്ല. അപ്പോൾ എനിക്ക് മനസിലായി ട്രാക്ഷനും ഇന്‌റൻസിറ്റിയും എന്താണെന്ന്. പക്ഷേ എനിക്ക് യുട്യൂബ് ചാനലുകളുടെ ചോദ്യത്തിന് മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. കാരണം ഏഷ്യാനെറ്റിന്റെ അഭിമുഖം പുറത്തുവരാതെ എനിക്ക് പറയാൻ സാധിക്കില്ലായിരുന്നു. അതാണ് കരാർ. അതാണ് കണ്ടിട്ടില്ലെന്ന് പറഞ്ഞത്.‌‌‌ ഇറങ്ങി വന്നപ്പോൾ എനിക്ക് നെഗറ്റീവ് ആണെന്ന് അറിയില്ല. ഫോൺ കൈയ്യിൽ കിട്ടിയപ്പോൾ അതെങ്ങനെ ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. കാരവാനിൽ കയറിയപ്പോൾ ആദ്യം ചെയ്തത് ലൈറ്റ് ഓഫ് ചെയ്ത് ഇരിക്കുകയായിരുന്നു. ഇപ്പോഴത്തെ സൈബർ ബുള്ളിയിങ്ങിൽ എനിക്ക് ഭയമില്ല. കാറ്റൊരിക്കലും ഒരുവശത്തേക്ക് മാത്രമായി വീശില്ല. എത്ര നെഗറ്റീവ് വന്നാലും ആ നെഗറ്റീവ് ഒരിക്കൽ പോസിറ്റീവ് ആകും. ജീവിതത്തിൽ ഇറക്കങ്ങളും ഉയർച്ചകളും ഉണ്ടാകും. ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ സത്യം എനിക്കറിയാം.

ജാസ്മിനും ഞാനും ട്വിൻസ് ആണ്.ഒരു ഗെയിമിൽ ഞങ്ങളുടെ ഇൻട്യൂഷനും ചിന്തിക്കുന്ന രീതികളും പറയുന്ന കാര്യങ്ങളും ഒരുപോലെയാണ്. വ്യക്തിപരമായി ഞാനും അവളും ചിന്തിക്കുന്നത് വ്യത്യസ്തമാണ്. അങ്ങനെയുള്ള ഒരാളുടെ കൂടെ ഒരു സ്ഥലത്ത് നമ്മൾ എന്തുമ്പോൾ സ്വാഭാവികമായി കണക്ടാവും. റോക്കിയും സിജോയും ഒറ്റ ദിവസം കൊണ്ട് കണക്ടഡായിരുന്നു. അതെങ്ങനെ സാധിച്ചു. ഞാനും ജാസ്മിനും ഒരാഴ്ചയൊക്കെ കഴിഞ്ഞാണ് കണക്ടാകുന്നത്. ഞാൻ വളരെ പെട്ടെന്ന് ആളുകളുമായി കണക്ടാവുന്നയാളാണ്. അതുപോലെ തന്നെയാണ് ജാസ്മിനും അത്തരത്തിൽ കണക്ടാവുന്ന രണ്ട് പേർ തമ്മിൽ ഹൗസിൽ എത്തുമ്പോൾ വളരെ പെട്ടെന്ന് കൂട്ടാവുമെന്നും ഗബ്രി പറഞ്ഞു.

Merlin Antony :