പ്ലാസ്റ്റിക് സര്‍ജറിയും നോസ് ജോബുമൊക്കെ ചെയ്ത് മുഖം വൃത്തികേടാക്കി! വിമർശനവുമായി ആരാധകർ

മലയാളികളുടെ ഇഷ്ടതാരമാണ് സാനിയ. ഇടയ്ക്കിടെ സ്റ്റൈലിഷ് ലുക്കിലെത്തുന്ന സാനിയയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ നേരിടാറുണ്ട്. എന്നിരുന്നാലും ഓണ്‍സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ആരാധകരുടെ കയ്യടി നേടുന്ന താരം കൂടിയാണ് സാനിയ. സാനിയയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുമായി എത്തുന്നവര്‍ പതിവാണ്. എന്നാല്‍ ഡ്രസിന്റെ ഇറക്കം നോക്കി തന്നെ വിലയിരുത്താന്‍ വരുന്നവരെ അവഗണിക്കുന്നതാണ് സാനിയയുടെ രീതി. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. വനിത മാസികയുടെ കവറിനായി പകര്‍ത്തിയ സാനിയയുടെ ചിത്രമാണ് വൈറലായത്. പിങ്ക് നറത്തിലുള്ള ഗൗണ്‍ ആണ് ചിത്രത്തില്‍ സാനിയ ധരിച്ചിരിക്കുന്നത്.

എന്നാല്‍ ചിലര്‍ ചിത്രത്തിലെ സാനിയയുടെ ലുക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത്തവണ വസ്ത്രമല്ല സാനിയയുടെ മുഖമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്. താരം പ്ലാസ്റ്റിക് സര്‍ജറിയും നോസ് ജോബുമൊക്കെ ചെയ്ത് മുഖം വൃത്തികേടാക്കിയെന്നാണ് ചിലരുടെ കമന്റുകള്‍. ”മുഖത്തിന്റെ ഷെയ്പ്പ് മാറിയോ? ആണിനെ പോലെയുണ്ട്. വല്ലാതെ നിരാശപ്പെടുത്തി, മൊഞ്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ആളായിരുന്നു. ഇതെന്തുപറ്റി? ഭംഗി ഇല്ല, പെട്ടെന്ന് കണ്ടപ്പോള്‍ ട്രാന്‍സ്‌ജെന്റാര്‍ ആണെന്ന് തോന്നി. എന്നിങ്ങനെയാണ് സാനിയയുടെ ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍.

Merlin Antony :