ജയം രവിയും ഭാര്യ ആര്‍തി രവിയും വിവാഹ മോചിതരാകുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്തെ ചൂടുപിടിച്ച ചര്‍ച്ചാ വിഷയം. ട്വിറ്ററിലൂടെ (എക്‌സ്) താന്‍ വിവാഹ മോചിതനാകുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച ജയം രവിയ്ക്ക് പിന്നാലെ, തന്റെ അറിവോടെയല്ല ഈ തീരുമാനം എന്ന് പറഞ്ഞ് ആര്‍തി രവി രംഗത്തെത്തിയത് വാര്‍ത്തയായി. തുടര്‍ന്നൊരു സോഷ്യല്‍ മീഡിയ യുദ്ധം തന്നെ നടന്നു. വിവാഹ മോചനത്തിന് രവി കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.
എന്നാൽ ഇപ്പോൾ ജയം രവിയുടെ വിവാഹചിത്രം സമൂഹമാദ്ധ്യമത്തിൽ വൈറലാണ്. നടി പ്രിയങ്ക മോഹനെ വിവാഹം കഴിച്ചുവെന്ന് തോന്നിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.എന്നാൽ ഈ വിവാഹചിത്രം ജയം രവിയും പ്രിയങ്കയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബ്രദർ സിനിമയിലേതാണ്. എന്നാൽ, വിവാഹം ചെയ്ത രീതിയിൽ നിൽക്കുന്ന താരങ്ങളുടെ ചിത്രം അടിക്കുറിപ്പില്ലാതെ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചത് ആരാധകരെയും ആശങ്കപ്പെടുത്തി. ഒക്ടോബർ 13ന് റിലീസ് ചെയ്യുന്ന ബ്രദർ എം. രാജേഷ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.