പ്രണവ് മോഹന്‍ലാല്‍ തന്റെ ഭര്‍ത്താവായി വരണമെന്ന ആഗ്രഹവുമായി ഗായത്രി സുരേഷ്

തനിക്ക് വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ തന്റെ ഭര്‍ത്താവായി വരണമെന്ന ആഗ്രഹവുമായി ഗായത്രി സുരേഷ്. നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു ഗായത്രി തന്റെ ആഗ്രഹം വീണ്ടും തുറന്നു പറഞ്ഞത്.

വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് പ്രണവിന്റെ കാര്യവും ചോദിക്കുന്നത്. ലാലേട്ടന്റെ മരുമകളാകാന്‍ ഞാന്‍ റെഡിയാണെന്ന് ആനിയുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി പറഞ്ഞു. ഈ വാക്കുകള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ഗായത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും ആരാധകരും എത്തി.

Merlin Antony :