പുരുഷന്മാരേക്കാൾ ശക്തി സ്‌ത്രീകൾക്ക് വേണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല! ബോൾഡ് ലുക്കിൽ എത്തിയ സാധികയുടെ ചിത്രങ്ങൾ വൈറൽ…

മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. ഇപ്പോഴിതാ ബോൾഡ് ലുക്കിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. സ്‌ത്രീകൾ എങ്ങനെ ശക്തി നേടണം എന്നതിനെക്കുറിച്ച് പങ്കുവച്ചുള്ള കുറിപ്പും ശ്രദ്ധ നേടുകയാണ്. പുരുഷന്മാരേക്കാൾ ശക്തി സ്‌ത്രീകൾക്ക് വേണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല.

ആ മത്സരം തനിക്ക് തന്നോട് തന്നെയാണ് ഉള്ളത്. എന്നാൽ സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മാർത്ഥതയോടെ ഇരിക്കുക എന്നതാണ്. സാധികയുടെ വാക്കുകൾ. പൊക്കിപറയുകയാണെന്ന് വിചാരിക്കരുത്, ഇപ്പോൾ ഒരു 55 വയസ് തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തംപ്‌സ് അപ്പ് ആയിരുന്നു സാധികയുടെ മറുപടി.

Merlin Antony :