പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു; പ്രിയപ്പെട്ടവർ ജീവനോടയില്ല! വിങ്ങിപ്പൊട്ടി എസ്തർ..

മലയാളികള്‍ക്ക് സുപരിചതയാണ് എസ്തര്‍ അനില്‍. ബാലതാരമായെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകള്‍ ആയിട്ടായിരുന്നു എസ്തര്‍ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ കേരളം വിറങ്ങലിച്ച് നിൽക്കുന്ന സമയം.വയനാട് ദുരന്തത്തിന്റെ നടുക്കുന്ന വാർത്ത കേട്ടാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നമ്മൾ എല്ലാവരെയും പോലെ എസ്തറും ഉണർന്നത്.

പിന്നെ തനിക്ക് അറിയാവുന്നവർ എല്ലാം സുരക്ഷിതരാണോ അല്ലയോ എന്ന ചിന്ത എസ്തറിന്റെ മനസിനെയും അലട്ടി. പലരെയും ഫോണിൽ ബന്ധപ്പെടാൻ എസ്തർ ശ്രമിച്ചു. സ്വന്തം നാടായ വയനാട്ടിൽ ഇന്ന് തനിക്കറിയാവുന്ന ചിലരെങ്കിലും ഇല്ല എന്ന ദുഃഖ സത്യം എസ്തർ മനസിലാക്കി. നാടിനുണ്ടായ ദുരന്തത്തിൽ തന്റെ അഗാധമായ ദുഃഖം എസ്തർ അനിൽ രേഖപ്പെടുത്തി. താനും കുടുംബവും സേഫ് ആണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി കുറിപ്പിൽ എസ്തർ അറിയിച്ചിരുന്നു.

അനിൽ എബ്രഹാം, മഞ്ജു ദമ്പതികളുടെ മകളാണ് എസ്തർ അനിൽ. തീർത്തും യാദൃശ്ചികമായാണ് എസ്തർ മലയാള സിനിമയിലെത്തുന്നത്. ഇവാൻ, എറിക് എന്നിവരാണ് എസ്തറിന്റെ സഹോദരങ്ങൾ. ഇവർ രണ്ടുപേരും മലയാള സിനിമയിലെ അഭിനേതാക്കളാണ്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ എസ്തർ അനിൽ, ‘ഓള്’ എന്ന സിനിമയിലൂടെ നായികയായി മാറിയിരുന്നു. സിനിമയിൽ വന്നതും എസ്തറും കുടുംബവും കൊച്ചിയിലേക്ക് താമസം മാറുകയുണ്ടായി.

ബാലതാരമായെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍. ഇരുപത്തൊന്ന് കാരിയായ എസ്തര്‍ 2010ല്‍ നല്ലവന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം എസ്തര്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്. വി 3 എന്ന തമിഴ് സിനിമയില്‍ ആണ് എസ്തര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. വരലക്ഷ്മി ശരത് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തില്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയാണ് അവസാനം അഭിനയിച്ച മലയാള സിനിമ. വിന്ധ്യ വിക്ടിം വെര്‍ഡിക്ട് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട് എസ്തര്‍.

Merlin Antony :