2005 ല്‍ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോൾ നടിയുടെ സിനിമകളെക്കാളും ഹിറ്റ് ഉദ്ഘാടനങ്ങളാണ്. സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ മാത്രമാണ് ലഭിക്കാറുള്ളത്. ഹണി ധരിക്കുന്ന മോഡേണ്‍ വസ്ത്രങ്ങളും ശരീരത്തിന്റെ ആകൃതിയുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമാകാറുള്ളത്. എന്നാലിപ്പോള്‍ പട്ടുപാവാട ധരിച്ച് വന്നിട്ടും ഹണിയെ വിടാതെ പിന്തുടരുകയാണ് ട്രോളന്മാര്‍. ഒരു ജ്വാല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഹണി റോസ് എത്തിയത്.
പട്ടുപാവാടയും നീല നിറമുള്ള ബ്ലൗസുമായിരുന്നു വേഷം. മാത്രമല്ല മുടിയൊക്കെ അഴിച്ച് നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് നടി എത്തിയത്. പക്ഷേ ദാവണിയ്ക്ക് ഇടുന്ന ബ്ലൗസാണ് പാവാടയുടെ കൂടെ ഹണി ധരിച്ചതെന്നും അത് മഹാബോറായി പോയെന്നും പറഞ്ഞാണ് വിമര്‍ശനവുമായി ചിലരെത്തിയത്. അയ്യോ, ആരാണ് ഈ പാവാടയ്ക്ക് ഈ ടൈപ്പ് ബ്ലൗസ് സെറ്റ് ചെയ്ത് കൊടുത്തത്? ചേച്ചി സാരി ഉടുക്കാന്‍ മറന്നു പോയോ? സുന്ദരി ആയിട്ട് വരാം. പക്ഷെ അതിലും ഇല്ലേ മാന്യത. ഇതൊക്കെ 100% മനഃപൂര്‍വം കാണിക്കുന്നത് തന്നെയാണ്. പാവാടയ്ക്ക് ഇടുന്ന ബ്ലൗസ് ഏതാണെന്ന് പറഞ്ഞ് കൊടുക്കാന്‍ സിനിമ നടിയ്ക്ക് ആരും ഉണ്ടായില്ലേ? എവിടെ പോയാലും ഓരോ വൃത്തികെട്ട വസ്ത്ര ധാരണവും. ചേച്ചി സാരി ഉടുക്കാന്‍ മറന്ന് കാണും. എന്നിങ്ങനെ പോകുന്നു നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയും പരിഹസിച്ചും നിരവധി കമന്റുകൾ.