നോട്ടുബുക് സിനിമയിൽ തകർത്ത് അഭിനയിച്ച നടി ഇപ്പോൾ ശ്രീദേവി ലുക്കിൽ.. വർഷങ്ങൾക്കുശേഷം പ്രിയതാരത്തെ കണ്ട സന്തോഷത്തിൽ ആരാധകർ!! വൈറലായി ചിത്രങ്ങൾ

വർഷങ്ങൾക്കുശേഷം പ്രിയതാരത്തെ കണ്ട സന്തോഷത്തിലാണ് ആരാധകർ. നടി മരിയ റോയിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കാെച്ചുമുഖത്തിന് ഒരു മാറ്റവുമില്ലല്ലോ. മുടിയൊന്നു നല്ലോണം ചുരുണ്ടും. ആ മുടിയൊന്ന് പൊന്തിച്ചുകെട്ടി ബണ്ണിട്ടാൽ പഴേ ശ്രീദേവിയായി. അന്ന് മരിച്ച ശ്രീയെ ഇന്നാണ് കാണുന്നത്. എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. സാമൂഹ്യപ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ദ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകളായ മരിയ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

നോട്ടുബുക്കിലെ ശ്രീദേവി സ്വാമിനാഥനെ അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാകില്ല.ദി ഫിലിം സ്റ്റാർ, ഹോട്ടൽ കാലിഫോർണിയ, മുംബൈ പൊലീസ് തുടങ്ങി ഏതാനും ചിത്രങ്ങൾ കൂടി വേഷമിട്ട മരിയ വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറയുകയായിരുന്നു. മികച്ച നർത്തകി കൂടിയാണ് മരിയ.

Merlin Antony :