നീ എനിക്ക് ദൈവം ആണെടാ കണ്ണാ. ഇനി മുതൽ അപ്പ ഇല്ല. അപ്പ വരില്ല ഒന്നിനും…പാപ്പുവിന് മുൻപിൽ പൊട്ടിക്കരഞ്ഞ് ബാല

അച്ഛൻ ബാലയ്‌ക്കെതിരെ സംസാരിച്ച മകൾക്ക് മറുപടിയുമായി താരം. കഴിഞ്ഞ ദിവസം മുത്തശ്ശിയുടെയും തന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏകമകൾ പിതാവിനെതിരെ പരാമർശം നടത്തിയിരുന്നു. തന്നെയും കുടുംബത്തെയും വെറുതെ വിടണം എന്നും, ബാല പറയുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു കുട്ടിയുടെ ആരോപണം. മകളോട് തർക്കിക്കാനില്ല എന്നും, ഇനി അവളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലില്ല എന്നും ബാല കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. അച്ഛൻ യൂട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലുമായി നൽകുന്ന അഭിമുഖങ്ങളും തങ്ങൾ നേരിടുന്ന യാഥാർത്ഥ്യവും എന്തെന്ന് തന്റെ ഭാഗത്തു നിന്നും സംസാരിക്കാൻ വേണ്ടിയാണ് വന്നതെന്നാണ് കുഞ്ഞിന്റെ പക്ഷം. ആദ്യമായാണ് ഇത്തരത്തിൽ കുട്ടിയുടെ ഒരു പ്രതികരണം സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഇതിന് പിന്നാലെയാണ് ബാലയുടെ വീഡിയോ എത്തിയത്. ഇടറുന്ന സ്വരത്തോടെയായിരുന്നു ബാലയുടെ മറുപടി.

ബാലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

പാപ്പു സംസാരിച്ച വീഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായ് പോസിറ്റീവ് ആയ ഒരു കാര്യം പറയാം. എന്നെ ഫാദർ എന്ന് പറഞ്ഞു. നന്ദി. നിന്നോട് തര്ക്കിയ്ക്കാൻ അപ്പ ഇല്ല. പെണ്കുഞ്ഞുങ്ങളോട് തർക്കിക്കുന്ന ആരും ഒരു ആണല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നെ വിട്ടു രണ്ടോ മൂന്നോ വയസ്സിൽ ആണ് പാപ്പു പോകുന്നത്. എന്നെ വിട്ട് അകന്നുപോയി. അപ്പോൾ ഗ്ളാസ് ഒക്കെ എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നത് എങ്ങനെ ആണ്. ഒരിക്കലും ഞാൻ ഇത് തർക്കിക്കാൻ വേണ്ടി പറയുന്നത് അല്ല; അഞ്ചുദിവസം വീട്ടിൽ ഇരുന്നു ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നതും കേട്ടു. പാപ്പു ഞാൻ തർക്കിക്കാൻ ഞാൻ ഇല്ല. വാദിച്ചു ജയിക്കാൻ ഞാൻ ഇല്ല. നിന്റെ വീഡിയോ മുഴുവനും ഞാൻ കേട്ടു. ഞാൻ നിന്നെ സ്നേഹിയ്ക്കുന്നു എങ്കിൽ ദയവായി എന്നെയും കുടുംബത്തെയും ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. ഞാൻ കരുതി പാപ്പു, ഞാനും നിന്റെ കുടുംബമാകുമെന്നു. ഞാൻ അന്യൻ ആയി പോയെ നിനക്ക്. ഞാൻ ആശുപത്രയിൽ കിടന്നപ്പോൾ നീ വന്നത്കൊണ്ട് ജീവിതത്തിലേക്ക് തിരികേ വന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ നിന്നെ നിര്ബന്ധിച്ചുകൊണ്ടാണ് നീ വന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് അന്നേ പറഞ്ഞെിരുന്നു എങ്കിൽ അപ്പ ഇവിടെ ഇരിക്കില്ലായിരുന്നു. നീ എനിക്ക് ദൈവം ആണെടാ കണ്ണാ. ഇനി മുതൽ അപ്പ ഇല്ല. അപ്പ വരില്ല ഒന്നിനും. നീ നന്നായി വളരണം, നന്നായി പഠിക്കണം ദൈവം അനുഗ്രഹക്കട്ടെ എന്നും ബാല പറഞ്ഞു നിർത്തി.

എന്നാൽ ഇരുവർക്കുമെതിരെ വളരെ രൂകഷ ഭയിലാണ് ആരാധകർ പ്രതികരിക്കുന്നത്. പക്വതയില്ലാത്ത സോഷ്യൽമീഡിയയിലൂടെ എന്തിനാണ് ഇങ്ങനെ പോരടിക്കുന്നത്. രണ്ടുപേരും കുഞ്ഞിനെ ബലിയാടാക്കുന്നു എന്ന രീതിയിലാണ് കമ്റ്റുകൾ. മുൻപ് അമൃത സുരേഷ് അവരുടെ വക്കീലുമാരുമായി ഒരു വീഡിയോ ചെയ്ത് ബാലയുടെ ആരോപണങ്ങൾക്ക് മറുപടി കൊടുത്തിരുന്നു. ബാല നിരവധി സമൂഹമാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പറയുന്ന അഭിമുഖങ്ങൾ നൽകാറുണ്ട്. സ്കൂളിൽ പോകുമ്പോൾ ഇതെല്ലാം കണ്ട് സുഹൃത്തുക്കൾ പോലും പ്രചരിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് അന്വേഷിക്കാറുണ്ട് എന്ന് മകൾ പോലും പറയുകയാണ്.

Merlin Antony :