ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ ഉൾപ്പെടും. അത്തരത്തിൽ ലാൽ ജോസ് കണ്ടെത്തിയ ഡയമണ്ടാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് സിനിമയെ കുറിച്ചുള്ള ആലോചനകൾ നടക്കവെയാണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിച്ച് അതിലൂടെ അനുശ്രീയെ സിനിമയിലെ നായികയായി ലാൽ ജോസ് തെരഞ്ഞെടുത്തത്. എത്രയൊക്കെ സിനിമകൾ ചെയ്താലും അനുശ്രീ എന്ന അഭിനേത്രിയെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരിക ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രമാണ്. തനി നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടിയായി ഫഹദിനൊപ്പത്തിന് ഒപ്പം നിൽക്കുന്ന പ്രകടനമായിരുന്നു അനുശ്രീയുടേത്. തുടർന്നങ്ങോട്ട് ചന്ദ്രേട്ടൻ എവിടെയാ അടക്കം നിരവധി സിനിമകളിൽ നായികയായി അനുശ്രീ. 2012ലാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. ‘ഡയമണ്ട്നെക്ലെസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതോടെ പിന്നീടിങ്ങോട്ട് വ്യത്യസ്തമായ പല കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക്പ്രിയങ്കരിയായി മാറുകയായിരുന്നു. തന്റെ നിലപാടുകള്‍ എന്നും തുറന്നു പറയാറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഒരു പുത്തൻ ലുക്കുമായി നടി എത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത അനുശ്രീയെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീയെ കണ്ട് ഞെട്ടി ആരാധകർ. അടിക്കുറിപ്പ് ഒന്നുമില്ലാതെ എത്തിയ അനുശ്രീയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മാത്രമല്ല കമന്റ് ബോക്സ് താരം ഒഫ് ചെയ്യുകയും ചെയ്തു. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിതെന്ന് വ്യക്തമാക്കാനായി ഷൂട്ട് ടൈം എന്ന ടാഗും ചേർത്തിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ ആണ് മേക്കപ്പ് . മിറർ സെൽഫിയായി തന്റെ ചിത്രങ്ങൾ പകർത്തുകയാണ് അനുശ്രീ. പിന്നിൽ ഷൂട്ടിംഗ് സെറ്റിലെ ലൈറ്റും കാണാം.താര എന്ന ചിത്രമാണ് അനുശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇൗ ചിത്രത്തിലെ ലുക്ക് ആണോ അതോ പുതിയ ചിത്രത്തിലെ ആണോ എന്ന കാര്യം വ്യക്തമല്ല.അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ ആണ് അനുശ്രീയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇത്രയും വർഷങ്ങളായി അനുശ്രീ കൈവയ്ക്കാത്ത ഒരു റോൾ ആയിരുന്നു ഈ ചിത്രത്തിലെ നസീമ എന്ന കഥാപാത്രം. സിനിമയിൽ വളരെ നിർണായകമായ ഒരു വേഷമായിരുന്നു ഇത്. അതിനുശേഷം അനുശ്രീ ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നത് ഈ ഫോട്ടോഷൂട്ടുമായാണ്. സിന്ദൂരവും നിറവയറുമായാണ് താരത്തെ കാണാൻ സാധിക്കുന്നത്. സാരി ചുറ്റിയാണ് അനുശ്രീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കാണുന്ന അവരുടെ പ്രിയപ്പെട്ട ആരാധകർക്ക് ഇതൊക്കെ എപ്പോൾ എന്ന് മനസ്സിൽ തോന്നിയിട്ടുണ്ടാകും. അനുശ്രീ എന്തായാലും നിങ്ങളോട് പറയാതെ വിവാഹം ചെയ്തിട്ടില്ല. ഇതൊരു ഷൂട്ടിങ്ങിന്റെ ഭാഗം മാത്രമായുള്ള ചിത്രമാണ്.
കൂടുതൽ തെറ്റിദ്ധാരണകൾക്ക് ഇടം നൽകാതിരിക്കാനായി അനുശ്രീ തന്റെ ഫോട്ടോകൾക്കൊപ്പം ക്യാപ്ഷനായി അഞ്ചു ഹാഷ്ടാഗുകൾ നൽകിയിട്ടുണ്ട് #love #specialmoments #special #workmode #shoottime എന്നിങ്ങനെയാണ് ടാഗുകൾ. അനുശ്രീയുടെ അടുത്ത സുഹൃത്തായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ ആണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. മിറർ സെൽഫിയായി തന്റെ ചിത്രങ്ങൾ പകർത്തുകയാണ് അനുശ്രീ. പിന്നിൽ, ഷൂട്ടിംഗ് സെറ്റിലെ ലൈറ്റും തെളിയുന്നുണ്ട്. വളരെ മികച്ച പ്രതികരണവുമായി അനുശ്രീയുടെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് അനുശ്രീയുടെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം മലയാള സിനിമയിൽ ഉണ്ടാവുന്നത്. ഹക്കിം ഷാജഹാന്റെ നായികാവേഷമാണ് അനുശ്രീ കൈകാര്യം ചെയ്തത്. കുറച്ചു നാളുകൾക്ക് മുൻപ് അനുശ്രീ കൊച്ചിയിൽ ഒരു വീട് സ്വന്തമാക്കിയിരുന്നു. ഇതിന്റെ പാലുകാച്ചൽ വിശേഷങ്ങളും താരം അവരുടെ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു.
സുഹൃത്തുക്കളായ നടന്മാർ ദിലീപ്, ഉണ്ണി മുകുന്ദൻ എന്നിവർ പാലുകാച്ചൽ ചടങ്ങിൽ പങ്കുകൊണ്ടു. കൊച്ചിയിൽ കുറച്ചുകാലം ഒരു ഫ്ലാറ്റ് വാങ്ങി താമസിച്ചിരുന്നു എങ്കിലും, ഇവിടം പ്രവർത്തിമേഖല ആയതിനാൽ അനുശ്രീ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. അഭിനയത്തിന് പുറമേ, സ്പോർട്സ് മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് അനുശ്രീ.