നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം! സ്ത്രീധനമായി പണം, സ്വര്‍ണം, വെള്ളി, വീട്ടുസാധങ്ങൾ! വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി

ആനന്ദിന്റെയും രാധികയുടെയും വിവാഹത്തിന് മുന്നോടിയായി നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരിക്കുകയാണ് മുകേഷ് അംബാനി. സമൂഹമാധ്യമങ്ങളില്‍ ആകെ വൈറലായിരിക്കുകയാണ് ഇതോടെ മുകേഷ് അംബാനി. കുടുംബസമേതം എത്തിയാണ് ഈ വിവാഹം അദ്ദേഹം കെങ്കേമമാക്കിയത്. ഈ പെണ്‍കുട്ടികളുടെ വിവാഹം വെറുതെ അങ്ങ് നടത്തുകയല്ല ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് വലിയ സമ്മാനങ്ങളും അംബാനി കുടുംബം നല്‍കിയിട്ടുണ്ട്. ആനന്ദിന്റെ വിവാഹത്തിന് വെറും രണ്ടാഴ്ച്ച മാത്രം ശേഷിക്കെയാണ് മുകേഷ് അംബാനി ഈ സല്‍കര്‍മം ചെയ്തിരിക്കുന്നത്. ദമ്പതിമാര്‍ക്കെല്ലാം സ്വര്‍ണാഭരണങ്ങള്‍ അംബാനി കുടുംബം നല്‍കിയിരുന്നു. താലിമാല, വിവാഹ മോതിരം, മൂക്കുത്തി, വെള്ളി ആഭരണങ്ങള്‍, കാല്‍ വിരലിന് അണിയാനുള്ള റിംഗുകള്‍, പാദസരം എന്നിവയെല്ലാം അംബാനി കുടുംബം ഈ പെണ്‍കുട്ടികള്‍ക്കായി നല്‍കിയിരുന്നു. ഒരുവര്‍ഷത്തേക്കുള്ള വീട്ടുസാധനങ്ങളും, അതുപോലെ അടുക്കളയിലേക്ക് വേണ്ടവയുമെല്ലാം അംബാനി കുടുംബം ഈ ദമ്പതിമാര്‍ക്ക് സമ്മാനമായി നല്‍കി. ഇതില്‍ 36 ഉല്‍പ്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് വേണ്ട പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, മിക്‌സര്‍, ഫാന്‍, കിടക്ക, തലയണ എന്നിവയെല്ലാം അംബാനി കുടുംബത്തിന്റെ സമ്മാനത്തിലുണ്ടായിരുന്നു. ഇതുകൊണ്ടൊന്നും അംബാനി കുടുംബത്തിന്റെ സമ്മാനം അവസാനിച്ചിട്ടില്ല. സ്ത്രീധനമായി ഓരോ പെണ്‍കുട്ടിക്കും 1.04 ലക്ഷം രൂപയാണ് നല്‍കിയത്.

ഇത്രയും ദാനശീലം മറ്റാര്‍ക്കുമില്ലെന്ന് കൂടിയാണ് ഇതിലൂടെ അംബാനി കുടുംബം തെളിയിച്ചിരിക്കുന്നത്. 800 പേരാണ് ഈ സമൂഹ വിവാഹത്തില്‍ പങ്കെടുത്തത്. അതേസമയം വിവാഹത്തിന് ശേഷം ഗംഭീരമായ സദ്യയും ഇവര്‍ക്കായി ഏര്‍പ്പാടാക്കിയിരുന്നു. മകന്റെ വിവാഹം നടക്കുന്നതിനാല്‍ മുകേഷ് അംബാനിയും നിത അംബാനിയും നേരത്തെ തന്നെ സമൂഹത്തിന് കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് സമൂഹ വിവാഹം നടത്തിയത്. റിലയന്‍സിന്റെ കോര്‍പ്പറേറ്റ് പാര്‍ക്കില്‍ വെച്ചായിരുന്നു വിവാഹം. മുകേഷ് അംബാനിയെ കൂടാതെ നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷാ അംബാനി, ആനന്ദ് പിരാമല്‍ എന്നിവരും ഈ സമൂഹ വിവാഹത്തിന് എത്തിയിരുന്നു.

Merlin Antony :