നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും- പാര്‍വതിയുടെയും സുഷിന്റെയും കുറിപ്പ് വൈറൽ.

മലയാളത്തില്‍ ‘പുഴു’ എന്ന ചിത്രത്തിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ നടി പാര്‍വതിയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ‘നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും’ എന്ന പോസ്റ്റ് ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഒരു ഇമോജി മാത്രമാണ് ക്യാപ്ഷനായി ഇരുവരും നല്‍കിയിരിക്കുന്നത്. സംഭവം എന്താണെന്ന് മെസേജ് അയച്ച് ചോദിച്ചവരോട് ഇന്ന് അറിയാം എന്ന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിട്ടുമുണ്ട്. പാര്‍വതിയും സുഷിനും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പോസ്റ്റിലൂടെ പറയുന്നത് എന്ന കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Merlin Antony :