നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും! ‘ഹോപിനെ’ ചേർത്ത് പിടിച്ച് നസ്രിയയും ഫഹദും

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ‘സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സ്വിച്ച് ഓൺ ചടങ്ങിന് നടൻ ഫഹദ് ഫാസിലും എത്തിയിരുന്നു. ബേസിലിന്റെ മകൾ ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വീഡിയോയിൽ കാണാം. ട്രാൻസ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ നസ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിൽ പുരോഗമിക്കുകയാണ്.

Merlin Antony :