നല്ലത് പറഞ്ഞില്ലെങ്കില്‍ മിക്കവാറും എനിക്ക് തല്ല് കിട്ടും. ഇതുപോലൊരു പെണ്‍കുട്ടി വന്നില്ലായിരുന്നുവെങ്കില്‍… മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും തുറന്നു പറഞ്ഞ് മല്ലിക

അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്ന മല്ലിക ഇപ്പോഴിതാ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുകയാണ്. ആദ്യം സംസാരിക്കുന്നത് ഇളയ മകനായ പൃഥ്വിരാജിനെക്കുറിച്ചാണ്. തന്റേടിയെന്ന് മറ്റുള്ളവര്‍ ധരിക്കുന്ന പൃഥ്വിരാജ് ഒരു ലോല ഹൃദയനാണെന്നാണ് മല്ലിക പറയുന്നത്. ആ വാക്കുകളിലേക്ക്. എന്റെ പൊന്നുമോനാണ് അവന്‍. അമ്മയ്ക്ക് സങ്കടം വന്നാല്‍ അവനും സങ്കടം വരും. ഭയങ്കര തന്റേടിയാണെന്ന് നിങ്ങളൊക്കെ ധരിക്കുന്നവന്‍, പക്ഷെ ലോലഹൃദയനാണ്. പാവമാണ്. അമ്മയുടെ ചക്കരക്കുട്ടനാണ്.

എനിക്ക് ഒന്നേ പറയാനുള്ളൂ മോനേ, ഇതുപോലെ തന്നെ സത്യസന്ധമായും കഷ്ടപ്പെട്ടും, അച്ഛന്‍ പറഞ്ഞത് പോലെ സത്യം മാത്രം പറഞ്ഞും ഇതുപോലെ തന്നെ മുന്നോട്ട് പോവുക. ജനങ്ങള്‍ കൂടെയുണ്ടാകും. ഈശ്വരന്‍ കൂടെയുണ്ടാകും” മല്ലിക പറയുന്നു. പിന്നാലെ ഇന്ദ്രജിത്തിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഞങ്ങളുടെ ആദ്യത്തെ മകനെന്ന പരിഗണന മൂന്ന് മൂന്നര വയസുവരെ കൊടുത്തു, പിന്നേയും കൊടുത്തു. പക്ഷെ അവന്‍ സമ്മതിക്കുന്നില്ല. അവന് പൃഥ്വിരാജ് മതി. ഇവരു തമ്മിലാണ് ഭയങ്കര കമ്പനി. ഞാനുമായിട്ട് പറയാത്ത പലതും ഇവര്‍ സംസാരിക്കും. അമ്മയുടെ കാലം കഴിഞ്ഞാലും ചേട്ടനും അനിയനും ഒറ്റക്കെട്ടായി ഇതുപോലെ സ്‌നേഹിച്ച് പോണം. മോന് രാജുവുണ്ട്, രാജുവിന് ഇന്ദ്രേട്ടനുണ്ടെന്നാണ് മല്ലിക പറയുന്നത്.

സുപ്രിയയെക്കുറിച്ചായിരുന്നു മല്ലിക പിന്നാലെ സംസാരിച്ചത്. നല്ലത് പറഞ്ഞില്ലെങ്കില്‍ മിക്കവാറും എനിക്ക് തല്ല് കിട്ടും. ഇതുപോലൊരു പെണ്‍കുട്ടി വന്നില്ലായിരുന്നുവെങ്കില്‍ രാജു… എന്തൊരു സ്മാര്‍ട്ട് ആണെന്ന് അറിയാമോ? കുഞ്ഞിന്റെ പഠിത്തം ആകട്ടെ, പ്രൊഡക്ഷന്‍ ആകട്ടെ, വിതരണം ആകെട്ട, രാജുവും ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവന് സമയം തികയുന്നില്ല. കൂടുതല്‍ സ്മാര്‍ട്ട് എന്റെ മോന്‍ തന്നെ! അതാണ് കൂടെ ഭാര്യയായി വന്നത്. അവള്‍ വളരെ സ്മാര്‍ട്ടാണ്. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ മിടുക്കിയാണെന്നും മല്ലിക പറയുന്നു. സുപ്രിയ പൊസസീവ് ആണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മല്ലിക പിന്നാലെ വ്യക്തമാക്കുന്നുണ്ട്. ഞാന്‍, എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞ് എന്നത് പുള്ളിക്കാരിയുടെ സാമ്രാജ്യമാണ്. അവിടെ കടന്നുകയറി ആക്രമിക്കാനൊന്നും സമ്മതിക്കില്ല. അത് എന്റെ സ്വഭാവവുമാണ്. രണ്ട് മക്കളും കൂടെക്കൂടെ വിളിക്കും വാ അമ്മ ഇവിടെ നില്‍ക്കാമെന്ന്. ഞാനും എന്റെ ജോലിക്കാരുമൊക്കെയായി കഴിഞ്ഞോളാം. നിങ്ങള്‍ക്ക് അമ്മയുണ്ടാക്കിയ ഭക്ഷണം വേണമെന്ന് തോന്നുമ്പോള്‍ വരാമെന്നാണ് മല്ലിക പറയുന്നത്.

Merlin Antony :