നയന്‍താരക്കൊപ്പമുള്ള ആ നടൻ ആരാണെന്ന് കണ്ടോ? വിഘ്നേശ് എന്ന് തെറ്റിദ്ധരിച്ചെങ്കിലും ആ നടനെ തിരിച്ചറിഞ്ഞ് ആരാധകർ

നടി നയന്‍താരയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ കാണുന്നയാള്‍ ഭർത്താവ് വിഘ്‌നേശ് ആണെന്ന് തോന്നുമെങ്കിലും വിഘ്‌നേശ് അല്ല. ചിത്രത്തില്‍ നയന്‍താരയുടെ കൂടെയുള്ളത് നടന്‍ കവിന്‍ ആണ്. കവിന്റെ പേജിലും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇരുവരും പുതിയ ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നുവെന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന‍. ലോകേഷ് കനകരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ച വിഷ്ണു ഇടവന്റെ ചിത്രത്തിലാകും ഇവര്‍ ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ദാദ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കവിന്‍.

Merlin Antony :