നമ്മൾ മാറുമ്പോൾ പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി നമ്മളെ ഇട്ടുകൊടുക്കുന്നവരുമായവർ ഇനി ജീവിതത്തിൽ വേണ്ട! കടുത്ത നിലപാടുകളുമായി ജാസ്മിൻ ജാഫർ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ് യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ. തുടക്കം മുതൽ ഫൈനലിസ്റ്റായി പലരുടെയും പ്രഡിക്ഷൻ ലിസ്റ്റിൽ ജാസ്മിൻ ജാഫർ ഇടംപിടിച്ചിരുന്നു. എന്നാൽ ഫൈനൽ ഫൈവിൽ എത്തിയെങ്കിലും മൂന്നാം സ്ഥാനം വരെ എത്താനെ ജാസ്മിന് സാധിച്ചുള്ളു. ഈ സീസണിലെ സ്ട്രോങ്ങായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരമെങ്കിലും വലിയ വിമർശനങ്ങളും വിവാ​ദങ്ങളും ജാസ്മിനെതിരെ ഉയർന്നിരുന്നു. താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. ഷോയിൽ നിന്നും സെക്കന്റ് റണ്ണറപ്പായി പുറത്തിറങ്ങിയ ശേഷം തന്റെ പേരിൽ ഷോയ്ക്ക് പുറത്തുണ്ടായ വിവാ​ദങ്ങളെ കുറിച്ചെല്ലാം ജാസ്മിൻ മനസിലാക്കിയിരുന്നു.

ഹൗസിലായിരുന്നപ്പോൾ ചെയ്ത പ്രവൃത്തികളും അതേ തുടർന്ന് പുറത്തുണ്ടായ പ്രശ്നങ്ങളും ജാസ്മിന്റെ ഇമേജിനെ കാര്യമായി ബാധിച്ചു. ഷോയിൽ നിന്ന് ഇറങ്ങി ഒരാഴ്ച പിന്നിട്ടുവെങ്കിലും അഭിമുഖങ്ങൾ ഒന്നും കൊടുക്കാൻ ജാസ്മിൻ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഷോയ്ക്കുശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ബി​​ഗ് ബോസിൽ നിന്നും ഇറങ്ങിയിട്ട് ഒരാഴ്ചയും ഒരു ദിവസവും പിന്നിടുന്നു. ഇതുവരെ ഒന്നിലും ആക്ടീവായിരുന്നില്ല. ഞാൻ സുഖമായിരിക്കുന്നു. നളെ മുതൽ വീഡിയോസ് ഇട്ട് തുടങ്ങും. പ്രോജക്ടുകൾ ഒരോന്നൊക്കെ വരുന്നുണ്ട്. കുറേ നാളായി വീഡിയോ ചെയ്യാത്തതുകൊണ്ട് ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു. ഞാൻ സ്ട്രാങ്ങായിട്ടാണ് ഇരിക്കുന്നത്. കുറേപ്പേർ എന്നോട് ചോദിക്കുന്നുണ്ട് ഓക്കെയല്ലേയെന്ന്. എനിക്ക് കുഴപ്പങ്ങളൊന്നുമില്ല.

ഞാൻ ഹാപ്പിയായി ഇരിക്കുന്നു. വിഷമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്ക് കുഴപ്പമില്ല. എന്നെ സ്വന്തം വീട്ടിലെ കൊച്ചിനെപോലെ കാണുന്നവരോട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട്. ബി​ഗ് ബോസ് ഹൗസ് മിസ് ചെയ്യുന്നുണ്ട്. ഇനി മുതൽ വീഡിയോ ഉണ്ടാകും പഴയ ജാസ്മിനായി. മാക്സിമം എല്ലാത്തിൽ നിന്നും ഞാൻ ഒഴി‍ഞ്ഞ് മാറി നടക്കുകയാണ്. പുറത്ത് നിന്നുള്ള സപ്പോർട്ടാണ് ഹൗസിൽ നമ്മൾ ഏത് പൊസിഷനിൽ നിൽക്കണമെന്ന് തീരുമാനിക്കുന്നത്. പിന്നെ ​ഗെയിം കഴിഞ്ഞു. അവിടെ നിന്നും എടുക്കേണ്ട നല്ല കാര്യങ്ങൾ ഞാൻ എടുത്തിട്ടുണ്ട്. ഇപ്പോൾ റിയാലിറ്റി വേൾഡിൽ ജീവിക്കുന്നു. ജിന്റോകാക്ക അടിപൊളിയാണ്. ​ബി​ഗ് ബോസിന് ശേഷം ജിന്റോകാക്ക വിളിച്ച് സംസാരിച്ചിരുന്നു. സംസാരിക്കേണ്ടവരോടെല്ലാം ഞാൻ സംസാരിച്ചിട്ടുണ്ട്. സംസാരിക്കേണ്ടാത്തവരോട് ഞാൻ സംസാരിക്കേണ്ട കാര്യം വരുന്നില്ലല്ലോ. കാണിച്ച് കൂട്ടിയതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു. അപ്സര ചേച്ചിയുടെ ബെർത്ത് ഡെ ആ​ഘോഷത്തിൽ വെച്ചാണ് കണ്ടസ്റ്റൻസിൽ കുറച്ചുപേരെ കണ്ടത്. പിന്നെ രസ്മിൻ ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ എനിക്കൊപ്പമുണ്ട്. നോറയേയും എനിക്ക് ഇഷ്ടമാണ്. ആരോടും എനിക്ക് കുഴപ്പമില്ല. ലൈഫിലേക്ക് വേണ്ടാത്തവരെ അറ്റാച്ച്മെന്റ് കാണിക്കാതെ മാറ്റി നിർത്തുന്നുവെന്ന് മാത്രം. ​

ഗബ്രിയെ വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് ഒരു കുഴപ്പവുമില്ല. ഹാപ്പിയായി ഇരിക്കുന്നു. പുറത്ത് ഇരുന്ന് കളി കാണുന്നത് പോലെയല്ല ബി​ഗ് ബോസ് ഷോ. നല്ലതും ചീത്തയുമായി ഒരുപാട് കാര്യങ്ങൾ അവിടെ നടക്കും. സീക്രട്ട് ഏജന്റ് പൊളിയാണ്. പക്ഷെ ഹൗസിലെ സായ് കൃഷ്ണനെ എനിക്ക് വലിയ താൽപര്യമില്ല. ചെറിയ വർക്കുകൾ വരുന്നുണ്ട്. പക്ഷെ ഒന്നും ഞാൻ എടുത്ത് തുടങ്ങിയിട്ടില്ല. കാരണം ഞാൻ ഇപ്പോൾ ഒന്ന് ഉയർത്തെഴുന്നേറ്റ് വന്നിട്ടേയുള്ളു. ലാലേട്ടന്റെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ വഴക്ക് കിട്ടിയിട്ടുള്ളയാൾ ഞാനാണ്. ‍ ഞാൻ സ്ട്രോങ്ങാണെന്ന് രസ്മിൻ ഇടയ്ക്കിടെ പറയും. ആര് തളർത്തിയാലും തളരാതെ ഇരിക്കുക എന്നത് നമ്മുടെ ആവശ്യമല്ലേ. അരി വാങ്ങേണ്ടതുകൊണ്ട് യുട്യൂബ് വീഡിയോ ഞാൻ ഇടും. പലരേയും കാണാൻ പോയിട്ടില്ല. ആവശ്യമില്ലാത്തവർ നമ്മുടെ ലൈഫിൽ വേണ്ട. എല്ലാ അവസ്ഥയിലും നമ്മുടെ കൂടെ നിൽക്കുന്നവർ മാത്രം മതി. നമ്മൾ മാറുമ്പോൾ പൈസയ്ക്ക് ഒറ്റുന്നവരും പൈസയ്ക്ക് വേണ്ടി നമ്മളെ ഇട്ടുകൊടുക്കുന്നവരുമായവർ ഇനി ജീവിതത്തിൽ വേണ്ട. ഉള്ളിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് കാണിക്കേണ്ട ആവശ്യമില്ലല്ലോ. നെ​​ഗറ്റീവൊക്കെ ഇ​ഗ്നോർ ചെയ്യും. നല്ല രീതിയിൽ തകർന്നിരിക്കുവായിരുന്നു ഞാൻ. ഇനിയും ഞാൻ ഇന്റർവ്യുവിന് വേണ്ടി നിന്ന് കൊടുക്കില്ല. അതുപോലെ സിബിനും അടിപൊളിയാണ്. എന്റെ ട്രോളുകൾ കുറേയൊക്കെ കണ്ട് ചിരിച്ച് ഞാൻ മണ്ണ്കപ്പി. കല്ലല്ലാത്തുകൊണ്ട് വിഷമമൊക്കെ എനിക്കുണ്ട്. മാരേജ് ഇപ്പോഴൊന്നും ഉണ്ടാവില്ല. അവർ എന്തിയേ?, ഇവര് പോയോ എന്നൊക്കെ ചോദിച്ചുള്ള കമന്റുകൾ കാണുന്നുണ്ട്. അതൊക്കെ ഞാൻ ഇ​ഗ്നോർ ചെയ്യും. അതുകൊണ്ട് വെറുതെ ടൈപ്പ് ചെയ്ത് സമയം കളയേണ്ട. ഒഴിവാക്കിയവർ ഒഴിവാക്കിയവർ തന്നെയാണ്. ഞാൻ ചെയ്ത കർമത്തിന്റെ ഫലം ഞാൻ അനുഭവിക്കും. ഉമ്മയും അത്തയുമെല്ലാം സുഖമായി ഇരിക്കുന്നു. ഒരുപാട് പേർ വിളിച്ച് സംസാരിക്കാറുണ്ട്. പുറത്തിറങ്ങിയശേഷം സൈബർ ബുള്ളിയിങ് കുറവാണ് കിട്ടുന്നത്. ഞാൻ ഹൗസിലായിരുന്നപ്പോൾ ആയിരുന്നു കൂടുതൽ. അന്ന് അത് ഏറ്റവും കൂടുതൽ ബാധിച്ചത് എന്റെ വീട്ടുകാരെയാണ്. അവർ ഒരുപാട് അനുഭവിച്ചു. എന്റെ ഭാ​ഗത്ത് നിന്നും തെറ്റുകളുണ്ടായിട്ടുണ്ട്. എന്നെ സ്നേഹിച്ചവർ എന്നോട് വിശ്വസ വഞ്ചന കാണിച്ചു. എന്നെയും എന്റെ വീട്ടുകാരെയും മാനിപ്പുലേറ്റ് ചെയ്ത് കാശുണ്ടാക്കി. പിആർ വർക്ക് കൊടുത്ത് ആളുകളെ പിടിക്കാൻ മാത്രം കാശ് എന്റെ വീട്ടിലില്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്തായാലും ജാസ്മിന്റെ ഈ തിരിച്ച് വരവ് ആരാധകർക്ക് സന്തോഷമുണ്ടാക്കുന്ന കാര്യം കൂടിയാണ്.

Merlin Antony :