നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ സർപ്രൈസ് എൻട്രിയുമായി മമ്മൂട്ടി

മലയാളസിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് ബൈജു എഴുപുന്ന. സംവിധായകൻകൂടിയായ ഇദ്ദേഹത്തിന്റെ മകൾ അനീറ്റയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞദിവസം. സ്റ്റെഫാൻ ആണ് വരൻ. ഈ ചടങ്ങിലേക്ക് സർപ്രൈസായി എത്തി ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെ​ഗാതാരം മമ്മൂട്ടി.നിർമാതാവ് ആന്റോ ജോസഫിനൊപ്പം ചടങ്ങിനെത്തിയ മമ്മൂട്ടി വധൂവരന്മാരെ ആശീർവദിച്ചു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ടിനി ടോം, ബാല, അബു സലിം, ലിസ്റ്റിൻ സ്റ്റീഫൻ, ഷീലു എബ്രഹാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തി.

Merlin Antony :