നടി ആശ ശരത്തിന് താത്കാലിക ആശ്വാസം! നിക്ഷേപ തട്ടിപ്പ് കേസിൽ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

നിക്ഷേപ തട്ടിപ്പ് കേസിൽ ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. എന്നാൽ താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് ആശാ ശരത്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ദുഃഖമില്ലെങ്കിലും അനാവശ്യമായി ഇത്തരം വിഷയത്തിൽ ഉൾപ്പെട്ടത് സങ്കടകരമാണെന്നുമാണ് ആശാ ശരത്ത് അന്ന് സോഷ്യൽമീഡിയയിൽ കുറിച്ചത് .

ആശ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്പിസി. ഈ കമ്പനിയുമായി ചേർന്ന് ഓൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത്ത് രാജ്യം വിട്ടു എന്ന തരത്തിലായിരുന്നു ഓണ്‍ലൈനില്‍ വ്യാജ വാർത്ത പ്രചരിച്ചത്. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ടായിരുന്നു. അതോടൊപ്പം തന്നെ വാർത്ത സംബന്ധിച്ച് കമ്പനി പുറപ്പെടുവിച്ച വിശദീകരണവും താരം പുറത്തുവിട്ടിരുന്നു.

Merlin Antony :