നടിയുടെ തീവ്രവാദ പരാമർശത്തിനെതിരെ എൻഡിഎ സഖ്യകക്ഷി എംപി!! കങ്കണ റാണവത്തിന്റെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ

നിയുക്ത എംപിയും ബോളിവുഡ് താരവുമായ കങ്കണ റാണവത്തിന്റെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അറസ്റ്റിൽ. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഇന്നലെ ഡൽഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീ​ഗഢ് വിമാനത്താവളത്തിൽ വെച്ചാണ് ഇവർ കങ്കണയെ അടിച്ചത്. സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം അടിയേറ്റതിന് പിന്നാലെ പഞ്ചാബികൾക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ കങ്കണക്കെതിരെ അകാലിദൾ എംപി രംഗത്തുവന്നു. എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഭിട്ടിൻഡയിൽ നിന്നുള്ള എംപിയായ ഹർസിമ്രത് കൗർ ബാദൽ ആണ് വിവാദ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയത്.

Merlin Antony :