നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിനെക്കാൾ തമിഴിലാണ്,അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500പേരെങ്കിലും കുടുങ്ങും- രേഖാ നായർ

തമിഴ്‌ സിനിമയിൽ സ്‌ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി രേഖാ നായർ. അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500പേരെങ്കിലും കുടുങ്ങുമെന്നും രേഖ പറഞ്ഞു. നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിനെക്കാൾ തമിഴിലാണ്. ഇതിനെതിരെ ശബ്‌‌ദമുയർത്താൻ എല്ലാവർക്കും ഭയമാണ്.

മുമ്പ് താൻ ശ്രമിച്ചതോടെ അവസരങ്ങൾ നഷ്‌ടമായെന്നും രേഖാ നായർ വ്യക്തമാക്കി.മലയാളിയായ രേഖ നിലവിൽ സിനിമാ രംഗത്ത് സജീവമല്ലെങ്കിലും നിരവധി ടിവി ഷോകളിൽ അവതാരകയായും സീരിയലുകളിലൂടെയും തമിഴ്‌നാട്ടിൽ ശ്രദ്ധിക്കപ്പെട്ട താരമാണ്.

Merlin Antony :