നടനും എംഎല്‍എ യുമായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെ ആരോപണവുമായി മിനു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രമുഖ നടന്മാർക്കെതിരെ ആരോപണമുന്നറിയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി നടൻ സിദ്ദിഖും, സംവിധായകൻ രഞ്ജിത്തും രാജിവയ്ക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി രംഗത്ത് എത്താതിരിക്കുകയാണ് നടി മിനു . നടനും എംഎല്‍എ യുമായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് ആരോപണവുമായി മിനു എത്തിയത്.

ഈ നടന്മാരില്‍ നിന്നും ശാരീരികമായിട്ടും വാക്കുകളിലൂടെയും അതിക്രമം നേരിടേണ്ടി വന്നുവെന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ മിനു പറഞ്ഞത്. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അമ്മയുടെ മെമ്പര്‍ഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ കലൂരിലെ ഫ്‌ളാറ്റിലേക്ക് വരാനാണ് പറഞ്ഞത്. ഫോമില്‍ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ അദ്ദേഹം കഴുത്തില്‍ വന്ന് ഉമ്മ വെച്ചു.

താല്‍പര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോള്‍ ഒന്ന് സഹകരിച്ചൂടേ, ഞാന്‍ കല്യാണം പോലും കഴിക്കാതെ നില്‍ക്കുകയല്ലേന്ന് പറഞ്ഞു. എന്റെ കൂടെ നിന്നാല്‍ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ ഞാനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന് മിനു പറയുന്നു. അതിന് ശേഷം മുകേഷ് എന്നെ വിളിച്ചു. എന്നിട്ട് ‘ആഹാ, അമ്പടി കള്ളീ ഞാനറിയാതെ നീ അമ്മയില്‍ നുഴഞ്ഞ് കയറാമെന്ന് വിചാരിച്ചല്ലേ,

നിനക്ക് കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടല്ലേ, നീ ആര്‍ക്കും കൊടുക്കണ്ട. നീ മെഴുക് കൊണ്ട് അടച്ച് വെച്ചോ എന്ന് പച്ചയായി എന്നോട് സംസാരിച്ചു. ഞങ്ങളെ ഗൗനിക്കാതെ ഒരിക്കലും നിനക്ക് അമ്മ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുകേഷിനെ അതിന് മുന്‍പ് നേരിട്ട് കണ്ടിട്ടുണ്ട്. കലണ്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. അന്ന് താല്‍പര്യമുണ്ട് കാണാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു. പുള്ളിയ്ക്ക് കാക്കനാടോ മറ്റോ ഒരു വില്ലയുണ്ടെന്നും അവിടേക്ക് വന്നാല്‍ മതിയെന്നും പറഞ്ഞു. അന്ന് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നെ കാണുന്നത് നാടകമേ ഉലകം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്.

ഒരു ദിവസം പുള്ളി എന്റെ മുറിയിലേക്ക് പെട്ടെന്ന് കയറി വന്നു. ‘താന്‍ എന്താടോ ഇങ്ങനെ, ഞാൻ നിന്നെ പിടിച്ച് വിഴുങ്ങുകയില്ലെന്ന്’ പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കുകയും കട്ടിലിലേക്ക് വീഴ്ത്തുകയും ചെയ്തു. അവിടുന്ന് പുള്ളി തള്ളിയിട്ട് ഉരുണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്.’ അന്നത്തെ കമ്മിറ്റി മെമ്പേഴ്‌സിനോട് ചോദിച്ചപ്പോള്‍ ആറ് സിനിമകളിലല്ലേ അഭിനയിച്ചിട്ടുള്ളൂ. കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ട് അംഗ്വതം തരാമെന്നാണ് അവസാനം പറഞ്ഞത്.

Merlin Antony :