തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്.. എനിക്ക് മീനുവിനെ ഇന്‍ട്രസ്റ്റഡാണ്.. താല്‍പര്യമുണ്ടെങ്കില്‍ ഫ്ലാറ്റില്‍ വെച്ച് കാണാം- ജയസൂര്യ

മലയാള സിനിമ ലോകത്ത് തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് നിരവധി സ്ത്രീകളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനമായി മുന്നോട്ടുവന്ന താരമാണ് മിനു കുര്യന്‍. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് മിനു കുര്യന്‍ വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തില്‍ അദ്യമായി തന്നോട് അപമര്യാദയായി പെരുമാറിയത് ജയസൂര്യയാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് നടന്നത് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വെച്ചാണ്.

ഞാന്‍ അവിടുത്തെ ടോയ്ലറ്റില്‍ പോയി തിരികെ വരുമ്പോള്‍ ജയസൂര്യ പുറകീന്ന് കയറി പെട്ടെന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞ് നോക്കുമ്പോള്‍ എന്റെ ചുണ്ടില്‍ അമർത്തി ചുംബിച്ചു. ഒരിക്കലും അത് ശരിയായില്ല. പിന്നെ ഞാന്‍ പിടിവിടീച്ച് താഴേക്ക് ഒടിപ്പോരുകയാണ് ചെയ്തത്’ മിനു കുര്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ജഗതി ശ്രീകുമാർ അടക്കമുള്ള താരങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ജഗതി ചേട്ടന്‍ വളരെ ഡീസന്റാണ്. എനിക്ക് പുള്ളിക്കാരന്റെ അടുത്ത് കംഫർട്ടായിരുന്നു. അപ്പോള്‍ ഞാന്‍ കരുതി പുള്ളിക്കാരനുമായി ഷെയർ ചെയ്താലോയെന്ന്. എന്റെ ആദ്യത്തെ സിനിമയായതിനാല്‍ തന്നെ ഇങ്ങനെയൊക്കെയാണ് സിനിമയെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും ജയസൂര്യയും എന്റെ പുറകെ ഓടി വന്നിരുന്നു. എന്നിട്ട് “ഞാന്‍ ഒരു കാര്യം ചോദിക്കും, യെസ് ഓർ നോ എന്ന് മാത്രം പറഞ്ഞാല്‍ മതി” എന്ന് പറഞ്ഞു. ഞാന്‍ എന്തേയെന്ന് ചോദിച്ചപ്പോള്‍ “എനിക്ക് ഇവിടെ തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്.എനിക്ക് മീനുവിനെ ഇന്‍ട്രസ്റ്റഡാണ്. താല്‍പര്യമുണ്ടെങ്കില്‍ ഫ്ലാറ്റില്‍ വെച്ച് കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ നോ എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നും മിനു കുര്യന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ തുടർന്ന് ജയസൂര്യ തന്റെ അവസരങ്ങള്‍ നിഷേധിച്ചുവെന്നും മിനു കുര്യന്‍ വ്യക്തമാക്കുന്നു. ആം സംഭവത്തിന് ശേഷം വേറെ രണ്ട് മൂന്ന് ചിത്രങ്ങളുടെ സെറ്റില്‍ വെച്ച് ജയസൂര്യയെ കണ്ടിരുന്നെങ്കിലും എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല. പിന്നീട് പല സിനിമകളിലും ഞാന്‍ വേണ്ടായെന്ന് പുള്ളിക്കാരന്‍ പറഞ്ഞു. അതായത് അദ്ദേഹം ഇടപെട്ട് തന്റെ അവസരങ്ങള്‍ നിഷേധിച്ചു. തുടക്കത്തില്‍ ഇതൊക്കെ ആരോട് പറയും എന്ന പേടിയായിരുന്നു. എന്നാല്‍ ഇത് വളരെ അധികം അസഹനീയം ആയതോടെ മലയാള സിനിമ മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് പൊതുജനം അറിയണമെന്ന് തീരുമാനിച്ചു. ഇതേ തുടർന്നാണ് 2013 ല്‍ കേരള കൗമുദിക്ക് വിശദമായ അഭിമുഖം നല്‍കുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നു. ഈ ആർപേർക്കെതിരേയും പൊലീസില്‍ പരാതി നല്‍കും. ഇത് ഒന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് എല്ലാവരും അറിയണം. എല്ലാവർക്കും ഇതൊരു പാഠമാകണം. സിനിമ മേഖലയില്‍ മാത്രമല്ല,ഒരു മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുത്. ഒരു സ്ത്രീ പരാതി നല്‍കിയാല്‍ പണി കിട്ടും എന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നും മിനു കുര്യന്‍ വ്യക്തമാക്കി.

Merlin Antony :