എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ, നടൻ ടൊവിനോ തോമസിനൊപ്പം പങ്കുവച്ച ചിത്രമാണ് വിവാദമായാത് .ടൊവിനോ തോമസിനെ ഷൂട്ടിങ് ലൊക്കേഷനിലെത്തി കണ്ടെന്നും വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചു. എന്നാൽ ഇതിനു പിന്നാലെ തന്റെ ചിത്രമോ തന്നോടൊപ്പം ഉള്ള ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെ സുനിൽകുമാർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്വിഇഇപി) അംബാസഡർ ആണെന്നും ടൊവിനോ തോമസ് വ്യക്തമാക്കി.