ഡൽഹിയിലെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങാതെ സുരേഷ് ഗോപി!! രാത്രി വകുപ്പുകൾ സംബന്ധിച്ച തീരുമാനം വന്നപ്പോഴും നിശബ്‌ദനായി മുറിയിലിരുന്നു; ഭാര്യ രാധികയും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചു

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെയും ജോർജ് കുര്യന് ന്യൂനപക്ഷ, ക്ഷീര, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെയും ചുമതല ലഭിച്ചു. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, ഉപരിതല ഗതാഗതം, വിദേശകാര്യം, വിദ്യാഭ്യാസ വകുപ്പുകളിൽ രണ്ടാം മോദി സർക്കാരിലെ മന്ത്രിമാർ തുടരും. അതേസമയം കേന്ദ്ര സഹമന്ത്രിമാരായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്നലെ വൈകിട്ടുവരെ വകുപ്പുകൾ ഏതാണെന്ന് അറിയാൻ കാത്തിരുന്നു. രാത്രി ഏഴരയോടെയാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക പുറത്തുവന്നത്. സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചേക്കുമെന്ന വാർത്തകളാണ് ഇന്നലെ രാവിലെ ആദ്യം കേട്ടത്.

ഡൽഹിയിലെ ഹോട്ടൽ മുറിയിൽ നിന്ന് സുരേഷ് ഗോപി പുറത്തിറങ്ങിയതുമില്ല. ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്‌ണദാസ്, എം.ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സുരേഷ് ഗോപി താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നു. ഉച്ചയോടെ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചു. ഇതിനിടെ, രാജിവാർത്തകൾ തള്ളി കേന്ദ്രസഹമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിട്ടു. എന്നാൽ മാദ്ധ്യമങ്ങൾക്കു മുന്നിൽ വരാൻ തയ്യാറായില്ല. രാത്രി വകുപ്പുകൾ സംബന്ധിച്ച തീരുമാനം വന്നപ്പോഴും നിശബ്‌ദനായി മുറിയിലിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തിനു വഴങ്ങിയാണ് ഡൽഹിക്ക് തിരിച്ചത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു. സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി. ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പും എത്തിയിരുന്നു. മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് എത്തിയത്. മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി നേരിട്ട് തിരിച്ചു വിളിക്കുകയായിരുന്നു. ഇതോടെയാണ് സുരേഷ് ​ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചത്.

Merlin Antony :