ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത് അന്തരിച്ചു

നടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത് അന്തരിച്ചു. 66 വയസ്സായിരുന്നു പ്രായം. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു ടൊവിനോയുടെ ഭാര്യാപിതാവ് അന്തരിച്ചത്. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച (15/12/2023) നാലു മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനാണ് ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ്. ലിഡിയയെ കൂടാതെ വിൻസന്റ് ജോസഫിന് ജോസ്‌വിൻ എന്ന മകൻ കൂടിയുണ്ട്. മേരി വിജയമാണ് വിൻസന്റ് ജോസഫിന്റെ ഭാര്യ. ടൊവിനോ തോമസ്, റോസ് എന്നിവരാണ് മരുമക്കൾ.

Merlin Antony :