ടൊവിനോ തോമസ് നായകനായി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ മേയ് 3ന് തിയറ്ററിൽ .ഭാവനയാണ് നായിക. സിനിമാനടിയായാണ് ഭാവന എത്തുന്നത്. ഇടവേളയ്ക്കുശേഷമാണ് ടൊവിനോയും ഭാവനയും ഒരുമിക്കുന്നത്. കൂതറയിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിന്റെ ജീവിതത്തിലൂടെയാണ് നടികർ കടന്നു പോവുന്നത്. ,സൗബിൻ ഷാഹിർ, ബാലു വർഗീസ്,ധ്യാൻ ശ്രീനിവാസൻ ,അനുപ് മേനോൻ ,സുരേഷ് കൃഷ്ണ, വീണ നന്ദകുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം ,മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ജയരാജ് കോഴിക്കോട്, അഭിരാം രാധാകൃഷ്ണൻ, മനോഹരി ജോയ്, മാല പാർവതി , ബിപിൻ ചന്ദ്രൻ ,ദേവിക ഗോപാൽ, ബേബി ആരാധ്യ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രഞ്ജിത്ത് , ഖയസ് മുഹമ്മദ് എന്നിവരാണ് മറ്റ് താരങ്ങൾ. ഗോഡ് സ്പീഡ് ആന്റ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവർ ചേർന്നാണ് നിർമ്മാണം.രചന സുവിൻ.എസ്. സോമശേഖരൻ.ഛായാഗ്രഹണം ആൽബി, സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. പി.ആർ|. ഒ വാഴൂർ ജോസ്.
Merlin Antony
in Uncategorized