ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി രശ്മിക മന്ദാന. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി കുടകിൽ എത്തിയതായിരുന്നു രശ്മിക. വിരാജ്പേട്ടയിലെ ഒരു കൊടവ കുടുംബത്തിൽ സുമന്റെയും ഭാര്യ മദൻ മന്ദാനയുടെയും മകളായാണ് രശ്മികയുടെ ജനനം. സിനിമയിൽ സജീവമായതോടെ ഇപ്പോൾ ഹൈദരാബാദിലാണ് നടി കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാകുന്നത്. താരം സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്നൊരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്. ‘ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്റെ മാതൃഭാഷ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ മനോഹരമായ ഭാഷയാണിത്. ഈ ഭാഷ അറിയാമെങ്കിൽ അല്ലെങ്കിൽ ഇതറിയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ കൊടവാ ഭാഷ നിങ്ങൾക്ക് മനസിലാവൂ എന്നും രശ്മിക വീഡിയോയിൽ പറയുന്നു.