ഞാൻ മിണ്ടാതിരുന്നതിന് കാരണം ഉണ്ട്… എല്ലാരും പറഞ്ഞത് തെറ്റ് ! കല്യാണിയുടെ വെളിപ്പെടുത്തൽ

മൗനരാ​ഗം എന്ന സൂപ്പർ ഹിറ്റ് സീരിയൽ നമുക് പരിചിതമാണ്. സംസാരിക്കാൻ കഴിയാത്ത കല്യാണി ആണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. മൗനരാഗത്തിലൂടെ ഒരു വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാനായി .എന്നാൽ അടുത്തിടെയാണ് കല്യാണി സംസാരിക്കാൻ തുടങ്ങിയത്. ഐശ്വര്യ റാംസായ് ആണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന് ഏറെ ആരാധകരും ഉണ്ട്. എന്നാൽ ഐശ്വര്യയും അധികം സംസാരിച്ച് നമ്മൾ കേട്ടിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത് .

പുറത്ത് വെച്ച് ആൾക്കാരെ കണ്ടാൽ മിണ്ടുമെന്നും എന്നാൽ ആരെങ്കിലും ക്യാമറ ഓൺ ചെയ്താൽ അപ്പോൾ സംസാരം നിർത്തുമെന്നും അതുകൊണ്ട് അഹങ്കാരിയാണ്, ജാഡക്കാരിയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അത് കാെണ്ടല്ല താൻ അങ്ങനെ ചെയ്യുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. ഇങ്ങനെ വിമർശനം വരുമ്പോഴും തന്റെ ജോലിക്ക് വേണ്ടിയല്ലേ എന്നോർത്ത് സമാധാനിക്കുമെന്ന് ഐശ്വര്യ പറഞ്ഞു.

മിണ്ടരുത് എന്ന് എ​ഗ്രിമെന്റ് ചെയ്തിട്ടൊന്നും ഇല്ല, ഇങ്ങനെയാണ് കഥാപാത്രം. അത് സംസാരിക്കാതെ കൊണ്ടുപോയാൽ നല്ലതായിരുന്നു എന്ന് പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞു. അത് ശരിയാണ് എന്ന് എനിക്കും തോന്നി, അത് കാെണ്ടാണ് ഫോളോ ചെയ്തത്. അതിലൊരു സുഖവും ഉണ്ടായിരുന്നു. ഇടയിൽ സിനിമകളിൽ അവസരം വന്നപ്പോഴും ഒഴിവാക്കിയത് അതുകൊണ്ടാണ്. അതിൽ കുറ്റബോധം ഇല്ല, ഐശ്വര്യ മലയാളി അല്ല എന്ന കാര്യം വിശ്വസിക്കാൻ ആരാധകർക്ക് കുറച്ച് പാടാണ്. തമിഴ്നാട്ടിലെ കാരൈക്കുടി എന്ന സ്ഥലത്ത് നിന്നാണ് ഐശ്വര്യ വരുന്നത്. ഈ സീരിയിലന് വേണ്ടി ഐശ്വര്യ ഇപ്പോൾ 5 വർഷമായി തിരുവനന്തപുരത്താണ് താമസം.

തിരുവനന്തപുരവുമായി തനിക്ക് വല്ലാത്തൊരു അറ്റാച്ച്മെന്റ് ആണെന്നും ഇവിടെ നിന്ന് പോയാലും ഈ സ്ഥലം താൻ മിസ്സ് ചെയ്യുമെന്നാണ് ഐശ്വര്യ പറയുന്നത്. വരുന്നസമയത്തൊന്നും മലയാളം ഒട്ടും അറിയില്ലായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ശോകം സീനുകളെക്കുറിച്ച് പറയുമ്പോഴും താൻ ചിരിക്കുന്ന എക്സ്പ്രഷൻ ഇടുമായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ഇപ്പോൾ മലയാളം പഠിച്ചു, കേട്ടാൽ മനസ്സിലാവുമെന്നും സംസാരിക്കാനും അറിയാമെന്നും ഐശ്വര്യ പറഞ്ഞു. വീട്ടിൽ അച്ഛനും അമ്മയും രണ്ട് ചേച്ചിമാരും ഉണ്ട്. രണ്ട് പേരും തമിഴ് സീരിയലുകൾ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ പതിനാലാമത്തെ വയസ്സിലാണ് അഭിനയത്തിലേക്ക് വരുന്നത്.

Merlin Antony :