വളരെ ചെറുപ്പത്തില്‍ തന്നെ രേഖ അഭിനേത്രിയായി മാറിയ താരമാണ് ബോളിവുഡിലെ ഐക്കോണിക് നായിക രേഖ. തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു തുടക്കം. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളുടെ പേരിലും രേഖ എന്നും വാര്‍ത്തകളില്‍ ഇടം നേടി. അമിതാഭ് ബച്ചനുമായുള്ള രേഖയുടെ പ്രണയം ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ്. ജിതേന്ദ്ര, കിരണ്‍ കുമാര്‍, വിനോദ് മെഹ്‌റ, സഞ്ജയ് ദത്ത്, അക്ഷയ് കുമാര്‍ തുടങ്ങിയവരുമായുള്ള പ്രണയവും മുകേഷ് അഗര്‍വാളുമായുള്ള വിവാഹവുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്.
ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര ബോള്‍ഡായിരുന്നു പലപ്പോഴും രേഖ. തന്റെ ജീവിത കഥയായ രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ രേഖ പല തുറന്നു പറച്ചിലുകളും നടത്തുന്നുണ്ട്. തന്നെക്കുറിച്ച് രേഖ പുസ്തകത്തില്‍ പറയുന്നത് താന്‍ നശിച്ചു പോയൊരു നടിയാണെന്നായിരുന്നു. ഇതുവരെ ഞാന്‍ ഗര്‍ഭിണിയായിട്ടില്ലെന്നത് തീര്‍ത്തും ഭാഗ്യമാണ്. ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, ജീര്‍ണിച്ച ഭൂതകാലവും സെക്‌സ് മാനിയാക്ക് എന്ന ഖ്യാതിയുമുള്ള ഒരു നശിച്ച നടിയാണ് ഞാന്‍” എന്നാണ് രേഖ പറയുന്നത്.