മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരം. കോമഡിയായിരുന്നു താരമാക്കിയത്. മലയാളികളെ എന്നും ചിരിപ്പിച്ച താരമാണ് സലീം കുമാര്‍. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തില്‍ തന്റേയും ഭാര്യയുടേയും വിവാഹ ചിത്രത്തോടൊപ്പമാണ് മനോഹരമായ കുറിപ്പ് സലീം കുമാര്‍ പങ്കുവെച്ചിരിക്കുന്നത് . 28-ാം വിവാഹ വാര്‍ഷികമാണ് സലീം കുമാറും ഭാര്യ സുനിതയും ഇന്ന് ആഘോഷിക്കുന്നത്.
എന്റെ ജീവിതയാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് ‘സ്ത്രീ മരങ്ങളാണ്,’ ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ് അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്” എന്നാണ് സലീം കുമാര്‍ കുറിച്ചിരിക്കുന്നത്.