വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. ഒരു ആണ്‍കുഞ്ഞും ഇവര്‍ക്കുണ്ട്. പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് താരം. നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി സമീറ റെഡ്ഡി. ഗര്‍ഭിണിയായ നടി സമീറ റെഡ്ഡിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ തന്നെ ഉണ്ടായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ സെക്സിയായിട്ടുള്ള ഫോട്ടോസ് സമീറ പങ്കുവെച്ചിരുന്നു. ഇതിന് അധിക്ഷേപങ്ങളാണ് സമീറയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍, സമീറ റെഡ്ഡി ഇതിലൊന്നും പതറിയില്ല. വീണ്ടും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന സമീറയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്ന് സമീറ കുറിച്ചു.
വീണ്ടും ഞാൻ ഗർഭിണിയാണ്. വയറും വണ്ണവുമുണ്ട്. എപ്പോഴും എനിയ്ക്ക് ഗ്ലാമറസ്സായി ഇരിക്കാൻ കഴിയുകയില്ല. എന്നാൽ എനിയ്ക്ക് ഒരു കാര്യം പറയാൻ സാധിക്കും ഇങ്ങനെയായലും വലിയ കുഴപ്പമൊന്നുമില്ലെന്ന്. 2014 ലായിരുന്നു സമീറയും അക്ഷയ് വാർദെയും തമ്മിലുള്ള വിവാഹം. 2015 ആദ്യ കുട്ടി ഹാൻസിന്റെ ജനനം.ഇതിനു പിന്നാലെ തന്നെ വിഷാദരോഗം അലട്ടിയിരുന്നെന്ന് നടി പറഞ്ഞിരുന്നു. ശരീര ഭാരം അമിതമായി ഉയരുകയും സ്വയം തിരിച്ചറിയാൻ സാധക്കുന്നില്ലായിരുന്നെന്നും നടി പറഞ്ഞു. അന്ന് 32 കിലോ ഉയർന്ന് 102 കിലോ ആയിരുന്നു ശരീര ഭാരം. എനിയ്ക്ക് എന്നെതന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും സമീറ പറയുന്നു.
പുറത്തു പോകുമ്പോഴൊക്കെ ആളുകൾ എന്നെ കണ്ട് അത്ഭുതപ്പടുന്നുണ്ടയാിരുന്നു. ഇത് സമീറ റെഡ്ഡിയല്ലേ? ഇവർക്ക് എന്ത് പറ്റി എന്ന ചോദ്യങ്ങൾ സ്ഥിരമായിരുന്നു. കൂടാതെ തന്നെ വിഷാദരോഗം അലട്ടിയതായി എല്ലാവർക്കും അറിയാമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും താൻ നല്ലൊരു അമ്മയായിരുന്നെന്നും താരം പറഞ്ഞു.