ഞങ്ങൾ സഞ്ചരിച്ച കാർ വെള്ളത്തിൽ മുങ്ങി! ഭയാനകമായ ആ സംഭവം വെളിപ്പെടുത്തി ബീന ആന്റണി

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി ബീന ആന്റണിയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് ബീന ആന്റണി ഈ അഭിമുഖത്തിൽ വിവരിക്കുന്നത്. മകൻ എട്ട് മാസം ഗർഭിണിയായിരിക്കുമ്പോൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെക്കുറിച്ചാണ് ബീന അഭിമുഖത്തിൽ പറയുന്നത്. ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷമാണിതെന്നും ബീന ഞെട്ടലോടെ പറയുന്നു. ബീനയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.. ‘മകനെ അന്ന് എട്ട് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പോയത്. അന്ന് ഞങ്ങൾക്ക് ഒരു മഞ്ഞ സെൻ കാറായിരുന്നു.

അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങൾ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോൾ ഒന്നും കാണാൻ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല.

കാലൊക്കെ സീറ്റിൽ കയറ്റിവച്ച് ഇരുന്ന് പ്രാർത്ഥിക്കുകയാണ്.റോഡിലാണെങ്കിൽ മറ്റൊരു വണ്ടിയുമില്ല. ഞാൻ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാൻ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാർത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അടുത്തേക്ക് വന്ന ലോറിയിലുള്ള ആൾക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചു. ജീവിതത്തിൽ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത് എന്നും തുറന്നു പറയുകയാണ് ബീന ആന്റണി.

Merlin Antony :