ഞങ്ങൾ ഒരുമിച്ച് തന്നെയാണ്.. അവൾക്ക് കൊച്ചിയിൽ മറ്റ് ബന്ധങ്ങളൊന്നുമില്ല!! പല കാര്യങ്ങളും വരാൻ ഉണ്ട്; എല്ലാം വമ്പൻ സർപ്രൈസ് ആണ്- റെസ്മിൻ ഭായ്

ബിഗ് ബോസ് മലയാളം സീസൺ 6 ലെ കോമണർ മത്സരാർത്ഥിയായിരുന്നു റെസ്മിൻ ഭായ്. 73 ദിവസങ്ങളിൽ ഹൗസിൽ നിൽക്കാൻ റെസ്മിന് സാധിച്ചിരുന്നു. മികച്ച ഗെയിമർ കൂടിയായിരുന്നു താരം. റെസ്മിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടത് റെസ്മിന്റെ സൗഹൃദങ്ങളായിരുന്നു. എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ച റെസ്മിൻ സൗഹൃദങ്ങൾക്ക് വേണ്ടി ഗെയിം മറന്നുവെന്ന വിമർശനം കേട്ടിരുന്നു. ജാസ്മിനും ഗബ്രിയുമായിരുന്നു ഹൗസിലെ റെസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ജാസ്മിന്‍- ഗബ്രി കോമ്പോയ്ക്ക് ഹൗസിനകത്തും പുറത്തും ഉണ്ടായിരുന്ന പ്രീതിക്കുറവ് റെസ്മിനേയും ബാധിച്ചിരുന്നു. ഇരുവർക്കുമിടയിലെ പ്രശ്നം പരിഹരിച്ച് ഇവർക്കൊപ്പം നിന്ന റെസ്മിനെ പ്രേക്ഷകർക്കും താത്പര്യമില്ലാതായി. എന്തായാലും ഷോ കഴിഞ്ഞും ഇരുവരുമായി അടുത്ത ബന്ധമാണ് റെസ്മിൻ കാത്ത് സൂക്ഷിക്കുന്നത്. ബിഗ് ബോസിന് ശേഷം ജാസ്മിനൊപ്പം പല വേദികളിലും റെസ്മിൻ പ്രത്യേക്ഷപ്പെട്ടിരുന്നു. ഫിനാലെ കഴിഞ്ഞതിന് ശേഷം ദിവസങ്ങളോളം താൻ ജാസ്മിന്റെ വീട്ടിലായിരുന്നുവെന്ന് റെസ്മിൻ പറഞ്ഞിട്ടുണ്ട്. ഷോ കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും റെസ്മിൻ പങ്കിട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒന്നിച്ചുള്ള വീഡിയോകൾ ഇരുവരും പങ്കുവെയ്ക്കാറില്ല. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണോയെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് റെസ്മിൻ. ‘ബിഗ് ബോസ് കഴിഞ്ഞു. അത് മറ്റൊരു ലോകമാണ്. ഇതൊരു ഗെയിം റിയാലിറ്റി ഷോയാണ്. ഷോ കഴിഞ്ഞതോടെ ഞങ്ങളുടെ ഗെയിമും അവിടെ കഴിഞ്ഞു. പുറത്ത് എല്ലാവരും നല്ല സൗഹൃദത്തിലാണ് പോകുന്നത്.

ജാസ്മിനുമായും ഗബ്രിയുമായെല്ലാം നല്ല സൗഹൃദത്തിൽ തന്നെയാണ് പോകുന്നത്. ശ്രീതുവും അർജുനുവുമായിട്ടുള്ള ട്രിപ്പ് എല്ലാവരും കാത്ത് നിൽക്കുകയാണ്. പക്ഷെ അവർ രണ്ട് പേരും നല്ല തിരക്കിലാണ്. ജാസ്മിൻ കൊച്ചിയിൽ എത്തും. അവൾക്ക് ഇനി കൊച്ചിയിൽ കുറച്ച് പരിപാടികൾ ഉണ്ട്. ഞങ്ങൾ ഒരുമിച്ച് തന്നെയാണ്. അവൾക്ക് കൊച്ചിയിൽ മറ്റ് ബന്ധങ്ങളൊന്നുമില്ല. ഞാൻ മാത്രമേയുള്ളൂ. അതുകൊണ്ട് അവൾ എന്റെ കൂടെ കാണും. 14 ന് ജാസ്മിന്റെ ഫാൻസ് മീറ്റപ്പാണ്. അതിന് ഞങ്ങൾ എല്ലാവരും കൂടും. ഇനിയും മീറ്റപ്പുകൾ ഉണ്ടാകും. അത് സർപ്രൈസ് ആണ്. പല കാര്യങ്ങളും വരാൻ ഉണ്ടെന്നും പറയുകയാണ് റെസ്മിൻ. അതിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.

Merlin Antony :