ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഞങ്ങൾ ആഗ്രഹിച്ചതുപോലെ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, എൻ്റെ ക്ഷമാപണം… മുകേഷ് അംബാനിയുടെ പ്രസംഗം വൈറൽ

ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങിനിടെ മുകേഷ് അംബാനി, അനന്തിനും രാധികയ്ക്കും വിവാഹ മംഗളങ്ങൾ നേരുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ബറാത്ത്‌ ചടങ്ങിൽ അതിഥികളെ വേണ്ടരീതിയിൽ സ്വീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം ക്ഷമാപണവും നടത്തി. “ഇന്ന് ഞങ്ങളുടെ എല്ലാ അതിഥികളോടും നിതയ്ക്കും എനിക്കും പറയാനുള്ളത് ഇതാണ്. ബറാത്ത് നിങ്ങൾ ആഘോഷപൂർവ്വം ഏറ്റെടുത്തു.

എന്നാൽ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഞങ്ങൾ ആഗ്രഹിച്ചതുപോലെ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അതിനാൽ, എൻ്റെ ക്ഷമാപണം… നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിത, ഷൈല, വീരേൻ എന്നിവരുടെ പേരിലും നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിൽ നിന്ന് ഊഷ്മളമായി സ്വാഗതം ചെയ്യാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു,” മുകേഷ് അംബാനി പറഞ്ഞു.ഇന്ത്യയിലെ പാരമ്പര്യമനുസരിച്ച് വിവാഹം എന്നത് രണ്ടു വ്യക്തികൾ എന്നതിനു പുറമേ രണ്ട് കുടുംബങ്ങളും അവരുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉൾപ്പെടുന്ന ഒന്നാണെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

“ഇത് അവരുടെ ദൈവിക ഐക്യത്തിൻ്റെ അന്തിമവും ശുഭകരവുമായ ചടങ്ങാണ്. ഞങ്ങളുടെ കുടുംബത്തിലെ അവസാനത്തെ കല്യാണമാണ് ഇത്” അംബാനി വ്യക്തമാക്കി. അനന്തും രാധികയും സന്തോഷവും ആരോഗ്യവും സമൃദ്ധിയും വിജയവും നിറഞ്ഞ ഒരു ജീവിതം നയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വിവാഹം ഒരു സ്വർഗ്ഗീയ സംഗമമാണ്. അനന്തും രാധികയും തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ളവരാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

Merlin Antony :