ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ‘പണി’യുടെ ട്രെയ്‌ലർ ഇതിനകം യൂട്യൂബിൽ തരംഗമായി കഴിഞ്ഞു. ഇപ്പോഴിതാ ‘പണിയെ’ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് രംഗത്തെത്തി.
“മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും മനസ്സിനെ കീഴ്പ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോര്‍ജ്ജിന്‍റെ പവർഫുൾ ത്രില്ലർ ഡ്രാമയായ ‘പണി’ കണ്ടു, സംവിധായകനായുള്ള അരങ്ങേറ്റം തന്നെ എത്രയും ആത്മവിശ്വാസത്തോടെയാണ് ചെയ്തിരിക്കുന്നത്. ചില കൊറിയൻ നവ തരംഗ ചിത്രങ്ങളുടെ തലത്തിലേക്ക് ഉയർന്ന ചിത്രം. ഒരിക്കലും ‘പണി’ മിസ് ചെയ്യരുത്, ഒക്ടോബർ 24നാണ് തിയേറ്റർ റിലീസ്”, അനുരാഗ് കുറിച്ചു.