മഞ്ജുവിന്റെ പുതിയ ചിത്രം ഉടൻ പുറത്ത് വരാൻ പോകുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് താരം.അതിനിടയിലാണ് തനിക്ക് പേടിയുള്ള സംഭവത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. പടക്കം പേടിയാണെന്നാണ് മഞ്ജു വാര്യർ തുറന്നുപറഞ്ഞത്.’
പൊതുവെ എനിക്ക് അങ്ങനെ പേടിയില്ല. പിന്നെ ഒരു ഹൊറർ സിനിമ ഇരുന്ന് കണ്ട് കഴിയുമ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ ശ്രദ്ധപോകും. അത്രയേയുള്ളൂ. എനിക്ക് ഡാർക്ക്‌നെസ് ഓക്കെയാണ്. പടക്കം പൊട്ടുന്നതാണ് ഞാൻ ഏറ്റവും പേടിക്കുന്നത്. കുട്ടിക്കാലത്തേയുള്ളതാണ്. ഇപ്പോഴും അവാർഡ് ഷോയ്‌ക്കൊക്കെ പോകുമ്പോൾ ചെവിയൊക്കെ പൊത്തിയാണ് ഇരിക്കുന്നതെന്നും മഞ്ജു പറഞ്ഞു.