ജാമ്യം റദ്ദാക്കിയാൽ അറസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ! ആലുവശിവക്ഷേത്ര മുറ്റത്ത് കാവ്യയുടെ കഠിനവ്രതം തുടങ്ങി…

ദിലീപിനെ സംബന്ധിച്ച് തിങ്കളാഴ്ച്ച വളരെ നിര്ണ്ണായകമായ ദിവസം തന്നെയാണ്. സിനിയമയിലെ നായികയെ തന്നെ തന്റെ ജീവിതത്തിലേക്കും ക്ഷണിച്ചപ്പോൾ അത് ദിലീപിനെ സംബന്ധിച്ച് രണ്ടാം ജന്മാമായിരുന്നു. ജയിൽ വാസമൊക്കെ വന്നതോടെ പ്രാർത്ഥനകളിൽ കൂടുതൽ ശ്രദ്ധവെച്ച ദിലീപ് ശബരിമലയിലും ദേവീക്ഷേത്രങ്ങളിലും മാത്രമല്ല പള്ളികളിലും മെഴുകുതിരി കത്തിച്ചും വളരെ ഭക്തി മാർഗത്തിലാണ് ദിലീപ്. മാത്രമല്ല കാവ്യയും അതെ വഴിയിൽ തന്നെയാണ് . ഇപ്പോഴിതാ ആലുവയിലെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ എത്തിയാണ് കാവ്യുടെ പ്രാർത്ഥന. ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘസുമംഗലി ആയിരിക്കുവാനും തിങ്കൾഴ്ച്ച വ്രതവും താരം എടുക്കുന്നുണ്ട്. വരുന്ന തിങ്കൾഴ്ച്ച നടന്റെ ജാമ്യം റദ്ദാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കോടതി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് മുടങ്ങിയ വ്രതം കാവ്യ വീണ്ടും തുടങ്ങുന്നത്. മഞ്ജുവാര്യയറുമായുള്ള വിവാഹമോചത്തിന് ശേഷം കാവ്യയെ വിവാഹം ചെയ്തു സന്തോഷകരമായ വിവാഹ ജീവിതം തുടങ്ങിയ ദിലീപിന്റെ തലയിലേക്ക് ഇടിത്തതീപോലെയാണ് നടിയെ ആക്രമിച്ച കേസ് കേസ് എത്തിയത് .

ആ സംഭവം നടന്ന വർഷങ്ങൾ ആയിട്ടും ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ അന്വേഷണം നടക്കുനതെ ഉള്ളു. പല വിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീണ്ടു നീണ്ടു പോകുമ്പോൾ നടന്റെയും കുടുംബത്തിന്റെയും മേൽ ഒരു ഒഴിയാബാധയായി ഈ കേസ് കിടക്കുകയാണ്. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. അന്ന അനുഭവിച്ച വേദന കാവ്യക്കും മകൾ മീനാക്ഷിയ്ക്കും മാത്രമേ അറിയുള്ളു. സിനിമയും സ്വപ്നങ്ങളും എല്ലാം മറന്ന് ഭർത്താവിന്റെ ജയിൽ മോചനത്തിനായി 24 മണിക്കൂറും പൂജാമുറിയും ക്ഷേത്രങ്ങളുമായി വഴിപാടുകളും നേര്ച്ചകളുമായി നടന്ന കാവ്യ ഇപ്പ്പോഴും അതെ അവസ്ഥയിലാണ് ഉള്ളത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ അതിനെ എങ്ങനെയെങ്കിലും നേരിടാനുള്ള ശ്രമത്തിലാണ് ദിലീപ്.

ആദ്യ ജയിൽവാസം കഴിഞ്ഞിറങ്ങിയ ദിലീപിന് തന്റെ ജീവിതത്തിലും കാരിയാറിലുമൊക്കെ തന്റെ അഭിമാനത്തിന് എറ്റ ക്ഷതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതിനുശേഷം കൊടികളിറക്കി സിനിമകളും എടുത്തതും തനിക് നഷ്ടപ്പെട്ടുപോയ തന്റെ താര ജീവിതം തിരിച്ച് പിടിക്കാനായിരുന്നു ശ്രമം. ഇപ്പോഴും ആ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ ജീവിതം തലകീഴായായി മറിക്കുന്ന സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്.നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ഹാഷ്‌വാല്യൂ മാറിയിരുന്നു. കോടതിയുടെ മേല്നോട്ടത്തിലിരുന്ന മെമ്മറികാർഡിന്റെ ഹാഷ്‌വാല്യൂ ആണ് മാറിയിരുന്നത്. അത് അന്വേഷിക്കാനാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. നടിയുടെ ഹർജി അംഗീകരിച്ചാണ് കോടതി വിധി വന്നത്. ഈ ഒരു അന്വേഷണം തനിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ദിലീപ്. കുടുംബസമേതം ചെന്നൈയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. തുടർന്ന് വക്കീലുമായി മണിക്കൂറോളം നീണ്ട ചർച്ചയിലായിരുന്നു. അതിനുശേഷമാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന വാദത്തിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും കോടതിനേരത്തെ തള്ളിയതാണെന്നും സത്യവാങ്മൂലം നൽകിയത്. ഗസ്റ്റിസ് പി ഗോപിനാഥ്‌ ഈ മാസം 18 ലേക്കാണ് കേസ് പരിഗണിക്കാൻ മാറ്റിയത്.

Merlin Antony :