ബിഗ്‌ബോസ് താരം അപ്‌സരയ്‌ക്കൊപ്പമുള്ള പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ആല്‍ബി. ഇരുവരും വിവാഹിതരായി നില്‍ക്കുന്നതിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. താലിക്കെട്ടിയതിന് ശേഷം തുളസിമാലയൊക്കെ ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളതത്. ഏതോ അമ്പലത്തില്‍ നിന്നുള്ള ഫോട്ടോയാണെന്ന് മനസിലാവുമെങ്കിലും ഇപ്പോഴിങ്ങനെ പങ്കുവെച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. നാളുകള്‍ക്ക് മുന്‍പ് നടന്ന വിവാഹത്തിന്റേതായി പുതിയൊരു ഫോട്ടോ പെട്ടെന്ന് പങ്കുവെച്ചത് എന്തിനാണെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ഇനി അഥവ പുതിയതായി നടത്തിയതാണോ ഇങ്ങനൊരു ചിത്രം പങ്കുവെക്കാനുണ്ടായ കാരണത്തെ പറ്റിയുള്ള ചോദ്യങ്ങളാണ് താരങ്ങള്‍ക്കായി വരുന്നത്.
