നടൻ രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് 73 കാരനായ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. സായ് സതീഷിൻ്റെ കീഴിലാണ് ചികിത്സകളും പരിശോധനകളും നടക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പറഞ്ഞു. ആശുപത്രിയിലാണെന്ന വാർത്തകൾ പ്രചരിച്ചതോടെ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനകളുമായി ആരാധകരും രംഗത്തെത്തി.
Merlin Antony
in Uncategorized
ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ നടൻ രജനികാന്ത് ! പ്രാർത്ഥനകളുമായി ആരാധകർ
-
Related Post