ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വരദ. നായികയായി തിളങ്ങിയ വരദ ഇപ്പോൾ മാംഗല്യം എന്ന സീരിയലിൽ വില്ലത്തി വേഷമാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം. പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ പെട്ടന്നാണ് വൈറലാകുന്നത്. തുടക്കം മുതൽക്കേ ബിഗ് സ്ക്രീനിലും മിനി സ്‌ക്രീനിലും എല്ലാം തന്റേതായ സ്ഥാനം നേടിയെടുക്കാൻ വാരാധയ്ക്ക് സാധിച്ചു. സിംഗിൾ മദർ ആയി ജീവിതം ആഘോഷിക്കുകയാണ്. അല്ലാതെ നഷ്ടപെട്ടുപോയ ജീവിതത്തെ ഓർത്തു ദുഖിച്ചിരിക്കാനോ, ഓപ്പോസിറ്റ് സൈഡിൽ ഉണ്ടായിരുന്ന പാർട്ടറിനെ കുറ്റം പറയാനോ വരദ നിന്നിട്ടില്ല.

ഡിവോഴ്സ് തീർത്തും വ്യക്തിപരം എന്ന് മനസിലാക്കി തന്നെയാണ് അവരുടെ മുൻപോട്ട് ഉള്ള ജീവിതം. അവന്തിക എന്ന കഥാപാത്രമായി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ഫോട്ടോഷൂട്ടിലും ഇൻസ്റ്റയിലും ഒക്കെ തന്റെ സന്തോഷം വരദ പങ്കിടും. ഏറ്റവും ഒടുവിൽ പങ്കിട്ട ചില ചിത്രങ്ങളും സ്റ്റാറ്റസും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ആളുകൾക്ക് എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകും. അവർ അനുമാനങ്ങൾ ഉണ്ടാക്കുകയും വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും അവരുടെ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്ന കഥകൾ മെനയുകയും ചെയ്യും. ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം. എന്നാൽ യാഥാർത്ഥ്യം – നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ”, എന്നൊരു കോട്ട്സ് പങ്കിട്ടുകൊണ്ടാണ് വരദ രംഗത്ത് വന്നത്.

ജീവിതത്തിലെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ താത്പര്യമില്ല എങ്കിലും, തന്റെ സന്തോഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രണയ വിവാഹമായിരുന്നു വരദയുടെ ജീവിതത്തിൽ നടന്നത്. എന്നാല്‍ ആ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. വിവാഹ മോചനത്തിന് ശേഷം മകനൊപ്പം തന്റെ സിംഗിള്‍ ലൈഫിലേക്ക് മാറിയിരിക്കുകയാണ് വരദ. യാത്രകളും, സെല്‍ഫ് ലവ്വും തന്നെയാണ് ഈ വേര്‍പിരിയലിന്റെ വേദനയില്‍ നിന്ന് പുറത്തു കടക്കാന്‍ വരദയെ സഹായിച്ചത്.

വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ഇന്റസ്ട്രിയിലേക്ക് വന്നത്. ആഗ്ര, സുല്‍ത്താന്‍, മകന്റെ അച്ഛന്‍ പോലുള്ള സിനിമകളിലെ വരദയുടെ വേഷം ശ്രദ്ധേയമായിരുന്നു. അമല എന്ന സീരിയലാണ് ടെലിവിഷന്‍ ലോകത്ത് വരദയെ കൂടുതല്‍ പരിചിതയാക്കിയത്. ഇരുവരുടെയും പ്രണയ വിവാഹം അക്കാരണം കൊണ്ട് അന്ന് ഏറെ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. ഒരു മകനും ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് വരദയും ജിഷിനും വിവാഹ മോചനം നേടിയത്. അതിന് ശേഷം അമേയയുമായി ജിഷിന്‍ പങ്കുവച്ച ഫോട്ടോകള്‍ എല്ലാം വൈറലാവുകയും ചെയ്തിട്ടുണ്ട്.

ജിഷിന്‍ മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഏറെ നാളായി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവരുന്നുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞവരോട്, അല്ല ഞങ്ങള്‍ സുഹൃത്തുക്കള്‍ തന്നെയാണെന്ന് അപ്പോഴും ജിഷിനും അമേയയും ആവര്‍ത്തിച്ചു. എന്നാൽ ഈ പ്രണയ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് ജിഷിനും അമേയയും എത്തിയിരുന്നു. അതെ വിവാഹ നിശ്ചയം കഴിഞ്ഞു!. ‘അവന്‍ യെസ് പറഞ്ഞു, അവളും യെസ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി’ എന്നാണ് ഫോട്ടോകള്‍ക്കൊപ്പം അമേയ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം അമേയയും ജിഷിനും പങ്കുവച്ച ഫോട്ടോകളും വൈറലായിരുന്നു. അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ മോഹന്‍ പറഞ്ഞിട്ടുള്ളത്. വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു. അതെല്ലാം നിര്‍ത്തി ഞാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നാണ് ജിഷിന്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് പരസ്പര ധാരണയുണ്ട്, കരുതലുണ്ട്, ബോണ്ടിങ് ഉണ്ട്. പക്ഷേ അത് പ്രണയമല്ല, ഞങ്ങളുടെ ബന്ധം വിവാഹത്തിലേക്കും എത്തില്ല. ഞങ്ങളുടെ ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും അവിഹിതം എന്ന് പറയരുത് എന്നാണ് നേരത്തെ നല്‍കിയ ഒരു ഓണ്‍ലൈന്‍ മീഡിയ അഭിമുഖത്തില്‍ ജിഷിന്‍ മോഹന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് സംഭവിച്ചു എന്നതാണ് ഇപ്പോഴത്തെ അപ്‌ഡേറ്റ്.

Vismaya Venkitesh :