ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ സിനിമയിലെ വിവിധ സംഘടനകൾക്ക് എതിരായ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഷമ്മി തിലകന്റെ പോസ്റ്റാണ്. ഷമ്മിതിലകനും തിലകനും പൊട്ടിച്ചിരിക്കുന്ന ഒരു പരിഹാസ പോസ്റ്റുമായാണ് നടൻ രംഗത്തെത്തിയത് . പിതാവും നടനുമായ തിലകനൊപ്പമുള്ള ചിത്രവും ഒപ്പം കുറിച്ച രണ്ടു വരികളും ഇങ്ങനെയായിരുന്നു. ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളൻ”. ചിരിക്കണ ചിരി കണ്ടാ’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
ചിത്രത്തിന്റെ കമന്റ് ബോക്സിൽ ഷമ്മിയുടെ ധൈര്യത്തെ അഭിനന്ദിച്ചും അതിനെ പിന്തുണച്ചും നിരവധി ആളുകളാണ് കുറിപ്പുകൾ ഇടുന്നത്. തിലകന്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ആരാധകര്‍.