കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് ‘മുറിവ്. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗാനവും ഗായികയും നേരിട്ടുകൊണ്ടിരിക്കുന്നത്. ‘എന്റെ പേര് പെണ്ണ്’ എന്നുതുടങ്ങുന്ന പാട്ടിലെ വരികളും സംഗീതവുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഈ വിഷയത്തില്‍ ഗായിക തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യസഭാ എം.പിയും സിപിഎം നേതാവുമായ എ.എ.റഹീം രംഗത്തെത്തിയിരിക്കുകയാണ്.
റഹീമിന്റെ കുറിപ്പ് ഇങ്ങനെ..
‘എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’…
ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താന്‍ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.
ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയമാണ്.
ഗൗരിക്ക് ഐക്യദാര്‍ഢ്യം..!